ബുക്കിംഗ് വിവരങ്ങൾ അറിയിക്കണം

Sunday 24 March 2024 12:07 AM IST

പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളൊ ഏജന്റമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ എന്നിവ പരിപാടികൾക്കായി ബുക്ക് ചെയ്താൽ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന) രേഖാമൂലം അറിയിക്കണം. ഇലക്ഷൻ കാലയളവിലെ മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.

Advertisement
Advertisement