വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും

Sunday 24 March 2024 12:08 AM IST

കൊച്ചി: അയൽവാസിയുടെ പുരയിടത്തിൽ അനുവാദമില്ലാതെ മകൻ സംസ്കരിച്ച മാതാവിന്റെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്ഥലമുടമ നൽകിയ പരാതിയിൽ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകിയത്.

മരിച്ച വീട്ടമ്മയുടെ കുടുംബംവക സ്ഥലം നേരത്തെ ഹർജിക്കാരന് വിറ്റതായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് മകൻ ഈ സ്ഥലത്ത് മൃതദേഹം സംസ്കരിച്ചത്. ഇത് സംബന്ധിച്ച് സ്ഥലംഉടമ അന്ന് നൽകിയ പരാതിയിൽ അനുമതിയില്ലാതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് മാറ്റി സംസ്‌കരിക്കാൻ 2022 ഒക്ടോബർ 7ന് ഫോർട്ടുകൊച്ചി സബ് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് മകൻ തയ്യാറായില്ലെങ്കിൽ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ ആമ്പല്ലൂർ പഞ്ചായത്തിനും നിർദ്ദേശം നൽകി. സബ് കളക്ടറുടെ ഉത്തരവിനെത്തുടർന്ന് സ്ഥലം അളന്ന് അടുത്ത പുരയിടത്തിലാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും മൃതദേഹം മാറ്റി സംസ്‌കരിക്കാൻ മകൻ തയ്യാറായില്ല. സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സ്ഥലമുടമയും ഉത്തരവിനെതിരെ മരിച്ച വീട്ടമ്മയുടെ മകനും ഹൈക്കോടതിയെ സമീപിച്ചു. അനാഥ മൃതദേഹങ്ങൾ മാത്രമേ ഏറ്റെടുത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിക്കാനാകൂ എന്നായിരുന്നു ഗ്രാമപഞ്ചായത്തിന്റെ നിലപാട്. ഹർജിക്കാരന്റെ പുരയിടത്തിൽ അബദ്ധത്തിൽ സംസ്‌കരിച്ച് പോയെന്നായിരുന്നു മകന്റെ വാദം. എന്നാൽ മകന്റെ പ്രവൃത്തിയിലൂടെ മാതാവിന്റെ മൃതദേഹം ഉപേക്ഷിച്ചതായി കണക്കാക്കാനാകുമെന്ന് കോടതി വിലയിരുത്തി. ഇത്തരം പ്രവൃത്തി മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതീക്ഷിക്കാനേ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

​ ​പ​രാ​തി​യു​മാ​യി​ ​ജ​ർ​മ്മ​ൻ​ ​യു​വ​തി​ ​(,​ ജി.​എ​സ്.​ടി​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണർ സ്വ​ത്ത് ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി​ ​ക​മ്മി​ഷ​ണ​റേ​റ്റി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​(​ ​ഇ​ന്റ​ലി​ജ​ൻ​സ് ​)​ ​എ​സ്.​വി.​ശി​ശി​ർ​ ​ത​ന്റെ​ ​സ്വ​ത്ത് ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യി​ ​ആ​രോ​പി​ച്ച് ​ക​മ്മി​ഷ​ണ​ർ​ക്ക് ​ജ​ർ​മ്മ​ൻ​ ​യു​വ​തി​ ​യൂ​ൾ​റി​ച്ചി​ന്റെ​ ​പ​രാ​തി.​ ​ശി​ശി​റും​ ​കൂ​ട്ടാ​ളി​ക​ളും​ ​ചേ​ർ​ന്ന് ​ത​ന്റെ​ ​അ​മ്മ​ ​ഹെ​യ്ഡെ​ലി​ൻ​ഡെ​ ​മാ​രി​ ​ഗ്ളെം​നി​റ്റ്സി​ന്റെ​ ​ആ​യു​ർ​വേ​ദി​ക് ​ഹോം​ ​സ്റ്റേ​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ​പ​രാ​തി. സം​സ്ഥാ​ന​ ​ജി.​ ​എ​സ്.​ ​ടി​ ​വ​കു​പ്പി​ന്റെ​ ​ആ​സ്ഥാ​ന​മാ​യ​ ​ക​ര​മ​ന​യി​ലെ​ ​ടാ​ക്സ് ​ട​വ​റി​ൽ​ ​ശി​ശി​ർ​ ​ആ​ഭി​ചാ​ര​ ​വ​സ്തു​ക്ക​ൾ​ ​സൂ​ക്ഷി​ച്ച​ത് ​നേ​ര​ത്തെ​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു. പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്:​ ​ശി​ശി​റി​ന്റെ​ ​അ​മ്മാ​വ​നാ​യ​ ​ജി.​ജ​യ​കു​മാ​ര​ൻ​ ​നാ​യ​രും​ ​ഹെ​യ്ഡെ​ലി​ൻ​ഡെ​യും​ ​പ്ര​ണ​യി​ച്ച് ​വി​വാ​ഹി​ത​രാ​യ​വ​രാ​ണ്.​ ​ക​ല്ലി​യൂ​ർ​ ​കാ​ക്കാ​മൂ​ല​യി​ൽ​ ​അ​ർ​ണി​ക​ ​ആ​യു​ർ​വേ​ദി​ക് ​ഇ​ന്റ​ൻ​സീ​വ് ​എ​ന്ന​ ​പേ​രി​ൽ​ ​ഹെ​യ്ഡെ​ലി​ൻ​ഡെ​ ​ഹോം​സ്റ്റേ​ ​ന​ട​ത്തി​യി​രു​ന്നു.​ ​വി​ദേ​ശി​ക​ൾ​ക്ക് ​സ്ഥാ​പ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ജ​യ​കു​മാ​ര​ൻ​ ​നാ​യ​രെ​ ​ഓ​ഹ​രി​ ​ഉ​ട​മ​യാ​ക്കി​യാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്ത​നം.​ ​അ​മ്മ​യ്ക്ക് ​അ​സു​ഖ​മാ​ണെ​ന്ന് ​ജ​യ​കു​മാ​ര​ൻ​ ​നാ​യ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് 2022​ ​ന​വം​ബ​റി​ൽ​ ​യൂ​ൾ​റി​ച്ച് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.​ ​അ​മ്മ​യു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ഹോം​സ്റ്റേ​ ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ന​ന്ത​ര​വ​ന്മാ​രാ​യ​ ​ശി​ശി​റും​ ​ശ്രീ​കാ​ന്തും​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​സെ​പ്തം​ബ​റി​ൽ​ ​ഹെ​യ്ഡെ​ലി​ൻ​ഡെ​ ​മ​രി​ച്ചു.​ ​അ​മ്മ​യു​ടെ​ ​മ​ര​ണ​ത്തി​ൽ​ ​ഇ​വ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്നും​ ​അ​ന​ന്ത​രാ​വ​കാ​ശി​യാ​യ​ ​ത​ന്നെ​ ​കൊ​ല​പ്പെ​ടു​ത്തി​ ​സ്വ​ത്ത് ​കൈ​ക്ക​ലാ​ക്കാ​നാ​ണ് ​ഇ​വ​രു​ടെ​ ​പ​ദ്ധ​തി​യെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​ഹോം​സ്റ്റേ​യി​ലെ​ ​ജീ​വ​ന​ക്കാ​രി​ക​ളാ​യ​ ​ചെ​റു​പു​ഷ്പം,​ ​ശോ​ഭ​ ​എ​ന്നി​വ​രെ​ ​ബി​നാ​മി​ക​ളാ​ക്കി​ ​താ​ന​റി​യാ​തെ​ ​ശി​ശി​റും​ ​ശ്രീ​കാ​ന്തും​ ​ചേ​ർ​ന്ന് ​ഒ​രു​കോ​ടി​ ​രൂ​പ​ ​നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ജ​യ​കു​മാ​ര​ൻ​ ​നാ​യ​രെ​ ​പ​രി​ച​രി​ക്കാ​ൻ​ ​എ​ത്തി​യ​ ​ത​ന്നെ​ ​ഇ​വ​ർ​ ​വീ​ട്ടി​ൽ​ ​ക​യ​റ്റു​ന്നി​ല്ലെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു. അ​തേ​സ​മ​യം,​ ​ശി​ശി​റി​ന്റെ​ ​ത​ല​സ്ഥാ​ന​ത്തെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളെ​ ​കു​റി​ച്ചു​ള്ള​ ​പ​രാ​തി​യി​ൽ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ക​യാ​ണ്.

മൂ​ന്നാ​റി​ൽ​ ​ക​രി​മ്പു​ലി,​​​ ​സ്ഥി​രീ​ക​രി​ച്ച് ​വ​നം​വ​കു​പ്പ്

ഇ​ടു​ക്കി​:​ ​മൂ​ന്നാ​റി​ൽ​ ​ക​രി​മ്പു​ലി​യു​ടെ​ ​സാ​ന്നി​ധ്യം​ ​സ്ഥി​രീ​ക​രി​ച്ച് ​വ​നം​ ​വ​കു​പ്പ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മൂ​ന്നാ​ർ​ ​സേ​വ​ൻ​മ​ല​യി​ലാ​ണ് ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ​ ​ക​രി​മ്പു​ലി​യെ​ ​ക​ണ്ട​ത്.​ ​ജ​ർ​മ​ൻ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​മാ​യി​ ​സെ​വ​ൺ​മ​ല​യി​ൽ​ ​ട്ര​ക്കിം​ഗി​ന് ​പോ​യ​ ​ടൂ​റി​സ്റ്റ് ​ഗൈ​ഡ് ​രാ​ജാ​ണ് ​ക​രി​മ്പു​ലി​യെ​ ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.​ ​പു​ൽ​മേ​ട്ടി​ലൂ​ടെ​ ​ന​ട​ന്നു​ ​നീ​ങ്ങു​ന്ന​ ​പു​ലി​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ക​യും​ ​ചെ​യ്തു.​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​മു​മ്പ് ​രാ​ജ​മ​ല​യി​ൽ​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​കാ​മ​റ​യി​ൽ​ ​ക​രി​മ്പു​ലി​യു​ടെ​ ​ദൃ​ശ്യം​ ​പ​തി​ഞ്ഞി​രു​ന്നെ​ന്നും​ ​ഈ​ ​പു​ലി​യെ​ ​ആ​കാം​ ​സെ​വ​ൻ​ ​മ​ല​യി​ൽ​ ​ക​ണ്ട​തെ​ന്നു​മാ​ണ് ​വ​നം​ ​വ​കു​പ്പി​ന്റെ​ ​നി​ഗ​മ​നം.