ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകൾ അനിശ്ചിതത്വത്തിൽ

Monday 25 March 2024 12:00 AM IST

തിരുവനന്തപുരം: ഇത്തവണ ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പ്രത്യേക ചന്തകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സബ്സിഡി സാധനങ്ങളുടെ ദൗ‌ർലഭ്യമാണ് പ്രധാന കാരണം.

ടെൻഡർ ക്ഷണിച്ചെങ്കിലും ചില സാധനങ്ങൾക്ക് ഒരു വിതരണക്കാരൻ മാത്രമാണ് ടെൻഡർ നൽകിയത്. വീണ്ടും ടെൻഡർ വിളിക്കാനാണ് തീരുമാനം. മറ്റ് സാധനങ്ങൾ ഇന്നുമുതൽ എത്തുമെന്നാണ് പ്രതീക്ഷ. ആവശ്യത്തിന് സ്റ്റോക്ക് എത്തിയശേഷം അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ തവണ ഈസ്റ്റർ മേള ഒഴിവാക്കിയിരുന്നു. ഇത്തവണ അതാവർത്തിച്ചാൽ തിര‌ഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിന് ഭയമുണ്ട്. ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മേള തുടങ്ങാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. വിപണി ഇടപെടൽ കുടിശിക ഇനത്തിൽ സർക്കാർ 200 കോടി സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. അത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാർക്ക് നൽകാനാണ് തീരുമാനം. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലാണ് സാധാരണ ഫെയറുകൾ നടത്തുക.

ആ​ർ.​സി,ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ​വി​ത​ര​ണം​ ​ഉ​ടൻ

□​ത​പാ​ൽ​ ​വ​ഴി​ ​വി​ത​ര​ണ​ത്തി​ന് ​അ​ര​ ​ല​ക്ഷം​ ​കാ​ർ​ഡു​കൾ തി​രു​വ​ന​ന്ത​പു​രം​:​ ​ക​രാ​റു​കാ​ർ​ക്ക് ​പ്ര​തി​ഫ​ലം​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​ത​ട​സ​പ്പെ​ട്ട​ ​ആ​ർ.​സി,​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​വി​ത​ര​ണം​ ​ഉ​ട​ൻ​ ​പു​ന​രാ​രം​ഭി​ക്കും.​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ 8.68​ ​കോ​ടി​ ​രൂ​പ​ ​ഇ​ന്ന് ​ക​രാ​ർ​ ​ക​മ്പ​നി​ക്ക് ​കൈ​മാ​റും.​ ​കാ​ർ​ഡ് ​അ​ച്ച​ടി​ ​ഉ​ട​ൻ​ ​പൂ​ർ​ണ്ണ​തോ​തി​ൽ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ​അ​റി​യു​ന്നു. ക​ഴി​ഞ്ഞ​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​അ​ച്ച​ടി​ച്ച് ​തേ​വ​ര​ ​ഓ​ഫീ​സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​അ​ര​ ​ല​ക്ഷം​ ​കാ​ർ​ഡു​ക​ൾ​ ​ത​പാ​ൽ​ ​വ​കു​പ്പ് ​വി​ത​ര​ണ​ത്തി​നാ​യി​ ​ഏ​റ്റെ​ടു​ത്തു.​ത​പാ​ൽ​ ​വ​കു​പ്പി​നും​ ​ആ​റു​ ​കോ​ടി​ ​രൂ​പ​ ​കു​ടി​ശ്ശി​ക​ ​ന​ൽ​കാ​നു​ണ്ട്.​ ​ഡി​സം​ബ​ർ​ ​മു​ത​ലാ​ണ് ​വി​ത​ര​ണം​ ​നി​റു​ത്തി​വ​ച്ച​ത്.​ ​കു​ടി​ശ്ശി​ക​യെ​ ​തു​ട​ർ​ന്ന് ​അ​ച്ച​ടി​യും​ ​നി​റു​ത്തി​വ​ച്ചി​രു​ന്നു.​ ​അ​ച്ച​ടി​ക്കൂ​ലി​ ​ന​ൽ​കാ​ൻ​ ​ഒ​രു​ ​മാ​സം​ ​മു​മ്പ് ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​കാ​ര​ണം​ ​തു​ക​ ​കൈ​മാ​റാ​ൻ​ ​വൈ​കി.​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി​യ​തി​ന് ​പി​ന്നാ​ലെ​ ​ദി​വ​സം​ 2000​ ​കാ​ർ​ഡു​ക​ൾ​ ​വീ​തം​ ​അ​ച്ച​ടി​ച്ച് ​തു​ട​ങ്ങി​യി​രു​ന്നു.​ ​ഇ​ങ്ങ​നെ​ ​കെ​ട്ടി​ക്കി​ട​ന്ന​ ​കാ​ർ​ഡു​ക​ളാ​ണ് ​ത​പാ​ൽ​ ​വ​കു​പ്പ് ​ഏ​റ്റെ​ടു​ത്ത​ത്. അ​തേ​സ​മ​യം​ ​ത​പാ​ൽ​വ​കു​പ്പ് ​തു​ട​ർ​ന്നും​ ​വി​ത​ര​ണം​ ​ന​ട​ത്തു​മോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​സ​ർ​ക്കാ​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ച​തു​പ്ര​കാ​രം​ ​ത​പാ​ൽ​ ​വ​കു​പ്പ് ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചെ​ന്ന​ ​സൂ​ച​ന​യാ​ണ് ​അ​ധി​കൃ​ത​ർ​ ​ന​ൽ​കു​ന്ന​ത്.​ ​ത​പാ​ൽ​ക്കൂ​ലി​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ആ​ർ.​സി​യും​ ​ലൈ​സ​ൻ​സും​ ​ഓ​ഫീ​സു​ക​ൾ​ ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി​ ​ഗ​ണേ​ശ്‌​കു​മാ​ർ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു. പ​ത്തു​ ​ല​ക്ഷ​ത്തോ​ളം​ ​കാ​ർ​ഡു​ക​ൾ​ ​ഓ​ഫീ​സു​ക​ൾ​ ​വ​ഴി​ ​ന​ൽ​കേ​ണ്ടി​ ​വ​രും.​ ​ഇ​തു​ണ്ടാ​ക്കു​ന്ന​ ​തി​ര​ക്ക് ​ഓ​ഫീ​സു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​യും​ ​ബാ​ധി​ക്കും.​ ​ഓ​ഫീ​സു​ക​ൾ​ ​വ​ഴി​യു​ള്ള​ ​രേ​ഖ​ക​ളു​ടെ​ ​വി​ത​ര​ണം​ ​അ​ഴി​മ​തി​ക്ക് ​ഇ​ട​യാ​ക്കു​ന്നു​വെ​ന്ന​ ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്ത​ലി​നെ​ ​തു​ട​ർ​ന്നാ​ണ് ​കേ​ന്ദ്രീ​കൃ​ത​ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​നീ​ങ്ങി​യ​ത്.