നോമ്പുതുറ

Sunday 24 March 2024 10:47 PM IST

വണ്ടൂർ: മെഗാ ഇഫ്ത്താർ മീറ്റുമായി വണ്ടൂർ എമങ്ങാട് യുവജന കൂട്ടായ്മ. എമങ്ങാട് മൈതാനത്ത് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. പ്രദേശത്തെ പി.ടി.ഷിഹാബ് ഹാജി, ടി.പി.നിഹാൽ എന്നിവരുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും പങ്കെടുത്തു. മഹല്ല് ഖത്തീബ് ഉമ്മറുൽ ഫാറൂഖ് ഫൈസി നേതൃത്വം നൽകി. വി.കെ. ജനിൽ കുമാർ, എം.ടി.ദിൽഷാദ്, എൻ.ടി.വാസിം ഖാൻ, എം.പി.ബൈജു, ഇ.കെ.നിവേദ്, എം.സാബിത്ത്, ടി.പി.ഫർഹാൻ, വി.ഷിനോസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement