ഡി.സി,ബി ബാങ്കിൽ ജി.എസ്.ടി പേയ്‌മെന്റ് സൗകര്യം

Tuesday 26 March 2024 12:28 AM IST

കൊച്ചി: ജി.എസ്.ടി പേയ്‌മെന്റ് പോർട്ടലുമായുള്ള സംയോജനം വിജയകരമായി പൂർത്തിയാക്കി ഡി.സി.ബി ബാങ്ക്. ഇതോടെ നികുതിദായകർക്ക് ഓൺലൈനായും ബാങ്കിന്റെ ശാഖകളിലൂടെയും ചരക്കു സേവന നികുതി (ജി.എസ്.ടി) അടക്കാനാവും. സി.ജി.എസ്.ടി, എസ്.ജി.എസ്.ടി, ഐ.ജി.എസ്.ടി, യു.ജി.എസ്.ടി തുടങ്ങിയവയെല്ലാം പോർട്ടൽ വഴി അടയ്ക്കാനാകും.

നികുതിദായകർക്ക് ജി.എസ്.ടിയുടെ എല്ലാ സേവനങ്ങളും ചുമതലകളും നിറവേറ്റാൻ പോർട്ടൽ സൗകര്യമൊരുക്കും. ഡി.സി.ബി ബാങ്കിന്റെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ബാങ്ക് ശാഖകൾ വഴി ജി.എസ്.ടി പേയ്‌മെന്റ് അടയ്ക്കാനാകും.

Advertisement
Advertisement