ഇന്ത്യ - ഓസീസ് ടെസ്റ്റ് പരമ്പര നവംബറിൽ

Tuesday 26 March 2024 11:20 PM IST

മെൽബൺ : അഞ്ചുടെസ്റ്റുകളുടെ പരമ്പരയ്ക്കായുള്ള ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ഈ വർഷം നവംബറിൽ നടക്കും. നവംബർ 22ന് പെർത്തിലാണ് ബോർഡർ - ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. 30 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ അഞ്ചുടെസ്റ്റുകളുടെ പരമ്പരയ്ക്ക് പോകുന്നത്. 2014-15 സീസണിന് ശേഷം ഹോം സിരീസിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഓസീസിന് കഴിഞ്ഞിരുന്നില്ല. 2018-19ലെയും 2020-21ലെയും പര്യടനങ്ങളിൽ ഇന്ത്യ നാലുടെസ്റ്റുകളുടെ പരമ്പര 2-1 എന്ന മാർജിനിൽ ജയിച്ചിരുന്നു.

പരമ്പര ഷെഡ്യൂൾ

ഒന്നാം ടെസ്റ്റ് : നവംബർ 22-26

പെർത്ത്

രണ്ടാം ടെസ്റ്റ് : ഡിസംബർ 6-10

അഡ്‌ലെയ്ഡ്

മൂന്നാം ടെസ്റ്റ് : ഡിസംബർ 14-18

ബ്രിസ്ബേൻ

നാലാം ടെസ്റ്റ് : ഡിസംബർ 26-30

മെൽബൺ

അഞ്ചാം ടെസ്റ്റ് : ജനുവരി 03-07

സിഡ്നി

Advertisement
Advertisement