ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതുഅവധി,​ സ്വകാര്യ സ്ഥാപനങ്ങൾ വേതനം നിഷേധിക്കരുതെന്ന് ഉത്തരവ്

Wednesday 27 March 2024 8:49 PM IST

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് പരിധിയിൽ വരുന്ന സ്വകാര്യസ്ഥാപനങ്ങൾ,​ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം,​ അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു. .

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
Advertisement