കൊച്ചിൻ ദേവസ്വം മുൻ പ്രസിഡന്റ് അടക്കം ബി.ജെ.പിയിൽ
Thursday 28 March 2024 12:10 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും അഖില കേരള എഴുത്തച്ഛൻ സമാജം മുൻ അദ്ധ്യക്ഷനുമായ എം.എ. കൃഷ്ണനുണ്ണി, കെ.പി.സി.സി വിചാർ വിഭാഗ് ഭാരവാഹിയും കോൺഗ്രസ് ചേർപ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എൻ. സജി, ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ കെ.ജി. അരവിന്ദാക്ഷൻ, എഴുത്തച്ഛൻ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രവീന്ദ്രൻ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി ജില്ലാ കാര്യാലയത്തിൽ പ്രകാശ് ജാവ്‌ദേക്കർ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.