ശ്രീനാരായണ ധർമ്മമീമാംസാപരിഷത്ത് 21, 22, 23 തീയതികളിൽ

Friday 29 March 2024 12:00 AM IST

ശിവഗിരി: ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികം ശ്രീനാരായണധർമ്മമീമാംസ പഠന ശിബിരമായി ഏപ്രിൽ 21, 22, 23 തീയതികളിൽ നടക്കും. ഗുരുദേവ കൃതികളും മറ്റ് ആദ്ധ്യാത്മിക വിഷയങ്ങളും ആധാരമാക്കി ശിവഗിരിയിലെ സന്യാസിമാരും പ്രമുഖ പണ്ഡിതരും പഠന ക്ലാസുകൾ നയിക്കും. ശിവഗിരി പരിഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ പരിഷത്തുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ സഭ ജില്ലാ മണ്ഡലം യൂണിറ്റ് കമ്മിറ്റി പരിഷത്തുകൾക്ക് തുടക്കംകുറിച്ചു. മറ്റുജില്ലകളിലും തീയതികൾ നിശ്ചയിച്ചിട്ടുണ്ട്. ശിവഗിരിയിലെ പരിഷത്ത് ദിവസവും രാവിലെ മുതൽ രാത്രി വരെ നീളും. ജാതിമതഭേദമെന്യേ ഏവർക്കും പങ്കെടുക്കാമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : 9048455332

വൈ​ക്കം​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന്
നാ​ളെ​ ​നൂ​റ് ​വ​യ​സ്

സ്വ​ന്തം​ ​ലേ​ഖ​കൻ

കോ​ട്ട​യം​:​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ ​തു​ട​ങ്ങി​ ​ന​വോ​ത്ഥാ​ന​ ​ച​രി​ത്ര​ത്തി​ൽ​ ​നാ​ഴി​ക​ക്ക​ല്ലാ​യി​ ​മാ​റി​യ​ ​വൈ​ക്കം​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന് ​നാ​ളെ​ ​നൂ​റു​ ​വ​യ​സ്.​ 1924​ ​മാ​ർ​ച്ച് 30​ ​മു​ത​ൽ​ 603​ ​ദി​വ​സം​ ​നീ​ണ്ട​ ​ഐ​തി​ഹാ​സി​ക​ ​സ​മ​ര​ത്തെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​എ​ല്ലാ​ ​തു​റ​ക​ളി​ലു​മു​ള്ള​വ​ർ​ ​വേ​ർ​തി​രി​വി​ല്ലാ​തെ​ ​പി​ന്തു​ണ​ച്ചു.​ ​വൈ​ക്കം​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്ത് ​കൂ​ടി​യു​ള്ള​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ ​സ​മ​ര​ ​കാ​ഹ​ളം​ ​മു​ഴ​ക്കി​യ​ത് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ടി.​കെ.​മാ​ധ​വ​നാ​ണ്.​ ​പി​ന്നീ​ട് ​പി​റ​ന്ന​ത് ​ച​രി​ത്രം.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വും​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യും​ ​ഇ.​വി.​രാ​മ​സ്വാ​മി​ ​നാ​യ്ക്ക​രും​ ​വൈ​ക്ക​ത്ത് ​എ​ത്തി​ ​സ​മ​രാ​വേ​ശം​ ​പ​ക​ർ​ന്നു.​ ​നി​ര​ന്ത​രം​ ​പീ​ഡ​ന​ത്തി​നി​ര​യാ​യെ​ങ്കി​ലും​ ​സ​മ​ര​ക്കാ​ർ​ ​പി​ന്മാ​റി​യി​ല്ല.​ ​തി​രു​വി​താം​കൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​ക്രൂ​ര​മ​ർ​ദ്ദ​ന​മേ​റ്റ് ​മ​രി​ച്ച​ ​ചി​റ്റേ​ട​ത്ത് ​ശ​ങ്കു​പ്പി​ള്ള​യെ​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ​ ​ര​ക്ത​സാ​ക്ഷി​യെ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കാം.​ ​മൂ​വാ​റ്റു​പു​ഴ​ക്കാ​ര​ൻ​ ​രാ​മ​ൻ​ ​ഇ​ള​യ​തി​ന്റെ​ ​ക​ണ്ണി​ൽ​ ​ചു​ണ്ണാ​മ്പെ​ഴു​തി​ ​കാ​ഴ്ച​ ​ന​ശി​പ്പി​ച്ചു.​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​രെ​ ​മു​ക്കാ​ലി​യി​ൽ​കെ​ട്ടി​ ​അ​ടി​ച്ചു.​ ​പു​ല​യ​ൻ​ ​ചോ​തി​യെ​ ​ത​ല്ലി​ച്ച​ത​ച്ച് ​കെ​ട്ടി​ത്തൂ​ക്കി.​ ​വോ​ള​ന്റി​യ​ർ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ശി​വ​ശൈ​ല​ത്തെ​ ​ഇ​ഷ്ടി​ക​യ്ക്ക് ​ഇ​ടി​ച്ചു​വീ​ഴ്ത്തി.​ ​ഭ​ജ​ന​ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​ ​മു​ഴു​വ​ൻ​ ​ധ​ർ​മ്മ​ ​ഭ​ട​ന്മാ​ർ​ക്കും​ ​മ​ർ​ദ്ദ​ന​മേ​റ്റു.​ ​കാ​യ​ലോ​ര​ ​യോ​ഗ​ ​വി​വ​രം​ ​ചെ​ണ്ട​കൊ​ട്ടി​ ​അ​റി​യി​ച്ച​ ​മു​ത്തു​സ്വാ​മി​യു​ടെ​ ​ചെ​ണ്ട​ ​ത​ല്ലി​പ്പൊ​ളി​ച്ച് ​മ​ർ​ദ്ദി​ച്ചു.​ ​ക്രൂ​ര​ത​ ​താ​ണ്ഡ​വ​മാ​ടി​യി​ട്ടും​ ​സ​മ​ര​ക്കാ​ർ​ ​പി​ൻ​വാ​ങ്ങി​യി​ല്ല.​ ​അ​യി​ത്തം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും​ ​പൊ​തു​വ​ഴി​യി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​ത്തി​നും​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യം​ ​സം​ഘ​ടി​ത​മാ​യി​ ​ന​ട​ത്തി​യ​ ​ബ​ഹു​ജ​ന​സ​മ​ര​മാ​യി​ ​വൈ​ക്കം​ ​സ​ത്യ​ഗ്ര​ഹം​ ​ഇ​ടം​പി​ടി​ച്ചു.

​ ​വി​വി​ധ​ ​പ​രി​പാ​ടി​കൾ
വൈ​ക്കം​ ​സ​ത്യ​ഗ്ര​ഹ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ 603​ ​ദി​വ​സം​ ​നീ​ളു​ന്ന​ ​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​തീ​രും​വ​രെ​ ​സ​ർ​ക്കാ​ർ​ ​പ​രി​പാ​ടി​ക​ൾ​ ​ഇ​ല്ല.​ ​കെ.​പി.​സി.​സി​ ​വൈ​ക്കം​ ​സ​ത്യ​ഗ്ര​ഹ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ക്ക​മ്മി​റ്റി​ ​നാ​ളെ​ ​രാ​വി​ലെ​ ​ഒ​ൻ​പ​തി​ന് ​സ​ത്യ​ഗ്ര​ഹ​ ​മെ​മ്മോ​റി​യ​ൽ​ ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​രി​പാ​ടി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സി.​പി.​ഐ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും​ 30​ന് ​ഇ​ണ്ടം​തു​രു​ത്തി​ ​മ​ന​യി​ൽ​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.