1823 കോടി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസ്,​ ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയെന്ന് കോൺഗ്രസ്,​ നാളെ പ്രതിഷേധം

Friday 29 March 2024 7:32 PM IST

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്‍. മോദി സര്‍ക്കാരിന്റെ പൈശാചികമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ ധര്‍ണ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് 135 കോടി രൂപ ഇതിനോടകം ബലമായി പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഏകാധിപത്യ രാജ്യങ്ങളില്‍പോലും ഇത്തരം നടപടികള്‍ കേട്ടുകേൾവി മാത്രമാണെന്ന് ഹസന്‍ പറഞ്ഞു.