മഴ കനിഞ്ഞില്ല; ഒമ്പത് ജില്ലകളിൽ ചൂട് ഇനിയും ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Saturday 30 March 2024 3:31 PM IST
തിരുവനന്തപുരം: കേരളത്തിൽ വേനൽ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും മഴ പെയ്‌തതുമില്ല.
എന്നാൽ, ഇപ്പോഴിതാ താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്ന താപനിലയ്‌ക്കാണ് സാദ്ധ്യത.