200 രൂപ കുറഞ്ഞെങ്കിലും സ്വർണവില അരലക്ഷത്തിന് മുകളിൽ തന്നെ,​ പവന് 56000 രൂപ വരെ എത്തുമെന്ന് പ്രവചനം

Saturday 30 March 2024 9:29 PM IST

തിരുവനന്തപുരം : റെക്കോഡ് കുതിപ്പിൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം സ്വർണവില പവന് അരലക്ഷം കടന്ന് 50400 രൂപ.യിലെത്തിയിരുന്നു. ഇന്ന് 200 രൂപ കുറഞ്ഞെങ്കിലും സ്വർണവില അരലക്ഷത്തിന് മുകളിൽ തന്നെയാണ് ഇപ്പോഴും. ഒരുഗ്രാമിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞ് 6278 രൂപയിലെത്തി.

അ​മേ​രി​ക്ക​യി​ൽ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്ക് ​അ​ടു​ത്ത​ ​മാ​സ​ങ്ങ​ളി​ൽ​ ​കു​റ​ച്ചേ​ക്കു​മെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ക്ക് ​പി​ന്നാ​ലെ​യാ​ണ് ​വെ​ള്ളി​യാ​ഴ്ച​ ​കേ​ര​ള​ത്തി​ലെ​ ​സ്വ​ർ​ണ​ ​വി​ല​ ​പ​വ​ന് 1040​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് ​റെ​ക്കാ​ഡി​ട്ട​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​കേ​ര​ള​ത്തി​ൽ​ ​പ​വ​ൻ​ ​വി​ല​യി​ൽ​ 6,400​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​

അതേസമയം നടപ്പുവർഷത്തിൽ പവൻവില 56000 രൂപ കടന്ന് മുന്നേറുമെന്നാണ് പ്രവചനം.

ലോ​ക​ത്തി​ലെ​ ​മു​ൻ​നി​ര​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വ​ലി​യ​ ​തോ​തി​ൽ​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് ​വി​ല​യി​ൽ​ ​കു​തി​പ്പ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ൽ​ ​ഈ​ ​വ​ർ​ഷം​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കു​ക​ൾ​ ​മൂ​ന്ന് ​ത​വ​ണ​ ​കു​റ​യ്ക്കു​മെ​ന്ന് ​അ​മേ​രി​ക്ക​യി​ലെ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റും​ ​ബോ​ണ്ടു​ക​ളും​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദം​ ​നേ​രി​ടു​ക​യാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ആ​ഗോ​ള​ ​സ്വ​ർ​ണ​ ​വി​പ​ണി​ക്ക് ​ക​രു​ത്ത് ​പ​ക​രു​ന്ന​തി​നാ​ൽ​ ​വി​ല​ ​ഔ​ൺ​സി​ന് 2,650​ ​ഡോ​ള​ർ​ ​വ​രെ​ ​ഉ​യ​രു​മെ​ന്ന് ​ക​മ്മോ​ഡി​റ്റി​ ​എ​ക്സ്ചേ​ഞ്ചി​ലു​ള്ള​വ​ർ​ ​പ​റ​യു​ന്നു.​ ​നി​ല​വി​ൽ​ ​ആ​ഗോ​ള​ ​വി​ല​ 2,235​ ​ഡോ​ള​റി​ന് ​അ​ടു​ത്താ​ണ്. ക​ഴി​ഞ്ഞ​ ​ആ​റ് ​മാ​സ​ത്തി​നി​ടെ​ ​പ​ത്ത് ​ഗ്രാം​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​വി​ല​യി​ൽ​ 11,000​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.