അബ്ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ പണം സമാഹരിക്കാൻ ബോചെ

Sunday 31 March 2024 12:22 AM IST

കൊ​ച്ചി​:​ ​സൗ​ദി​യി​ൽ​ ​വ​ധ​ശി​ക്ഷ​ ​വി​ധി​ക്കപ്പെട്ട​ ​കോ​ഴി​ക്കോ​ട് ​ഫ​റൂ​ക്ക് ​സ്വ​ദേ​ശി​ ​അ​ബ്ദു​ൾ​ ​റ​ഹീ​മി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ 34​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ത്തു​മെ​ന്ന് ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​ർ​(​ബോ​ചെ​).​ ​ഇ​തി​നാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ഡ് ​വ​രെ​യു​ള്ള​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ൾ,​ ​ബ​സ് ​സ്റ്റാ​ൻ​ഡു​ക​ൾ,​ ​തെ​രു​വോ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​പൊ​തു​ഇ​ട​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ളോ​ട് ​സ​ഹാ​യം​ ​തേ​ടു​മെ​ന്ന് ​കൊ​ച്ചി​യി​ലെ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. മോ​ച​ന​ദ്ര​വ്യം​ ​ന​ൽ​കാ​നു​ള്ള​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​സൗ​ദി​ ​അ​ധി​കൃ​ത​രു​മാ​യി​ ​ന​യ​ത​ന്ത്ര​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കും.​ ​ദു​ബാ​യി​ൽ​ ​പു​തു​താ​യി​ ​ആ​രം​ഭി​ച്ച​ ​ബോ​ചെ​ ​ടീ​യു​ടെ​ ​വി​ല്പ​ന​യി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​ലാ​ഭം​ ​മു​ഴു​വ​ൻ​ ​അ​ത​ത് ​ദി​വ​സം​ ​റ​ഹീ​മി​ന്റെ​ ​ജീ​വ​നു​വേ​ണ്ടി​ ​മാ​റ്റി​വയ്ക്കും.​ ​ഇ​ങ്ങ​നെ​ ​ല​ഭി​ക്കു​ന്ന​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ബോ​ചെ​ ​ഫാ​ൻ​സ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റ് ​വ​ഴി​ ​റ​ഹീ​മി​നു​ ​ന​ൽ​കും.
അ​റ​ബി​യു​ടെ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​ 15​ ​വ​യ​സു​ള്ള​ ​മ​ക​നെ​ ​പ​രി​ച​രി​ച്ചി​രു​ന്ന​ ​റ​ഹീ​മി​ന്റെ​ ​കൈ​ ​അ​റി​യാ​തെ​ ​ത​ട്ടി​ ​കു​ട്ടി​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​ന​ൽ​കാ​ൻ​ ​ഘ​ടി​പ്പി​ച്ച​ ​ഉ​പ​ക​ര​ണ​ത്തി​ന്റെ​ ​ട്യൂ​ബ് ​സ്ഥാ​നം​ ​മാ​റി​ ​മ​രി​ച്ച​തി​ലാ​നാ​ണ് ​വ​ധ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​ഏ​പ്രി​ൽ​ 16​ന് ​മു​ൻ​പാ​ണ് ​മോ​ച​ന​ദ്ര​വ്യ​മാ​യ​ 34​ ​കോ​ടി​ ​ന​ൽ​കേ​ണ്ട​ത്.
സം​ഭാ​വ​ന​ ​ന​ൽ​കേ​ണ്ട​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​b​o​b​y​c​h​e​m​m​a​n​u​r​ ​എ​ന്ന​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലും,​ ​b​o​c​h​e​ ​എ​ന്ന​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പേ​ജി​ലും​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ല​ഭ്യ​മാ​കും

Advertisement
Advertisement