വസീഫിന് 23 ലക്ഷം; സലാമിന് അഞ്ച് കോടി

Sunday 31 March 2024 1:13 AM IST

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫ്, എൻ.ഡി.എ സ്ഥാനാർത്ഥി എം.അബ്ദുൽ സലാം എന്നിവർ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സത്യവാങ്മൂലം പ്രകാരം വസീഫിന് 23,08,933 രൂപയുടെയും ഭാര്യയ്ക്ക് 94,45,060 രൂപയുടെയും ആസ്തിയുണ്ട്. വസീഫിന്റെ കൈവശം 5,000 രൂപയും വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപവുമുണ്ട്. 45,000 രൂപ വിലയുള്ള സ്‌കൂട്ടറുണ്ട്. ഭാര്യയ്ക്ക് 74,58,000 രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്.

എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.എം.അബ്ദുൽ സലാമിന് 5,05,74,368 രൂപയുടെ സ്വത്തുണ്ട്. ഭാര്യയ്ക്ക് 2,46,19,432 രൂപയുടെയും മകൾക്ക് 1,31,05,405 രൂപയുടെയും സ്വത്തുക്കളുണ്ട്. 20,000 രൂപയാണ് അബ്ദുൽ സലാമിന്റെ കൈവശമുള്ളത്. 43 ബാങ്ക് അക്കൗണ്ടുകളിലും 27 മ്യൂച്ചൽ ഫണ്ടുകളിലുമായി 3,15,64,368 രൂപയുടെ നിക്ഷേപമുണ്ട്. ഭൂമി, കെട്ടിടം എന്നിങ്ങനെ അബ്ദുൽ സലാമിന് 1,90,10,000 രൂപയും ഭാര്യയ്ക്ക് 1,84,50,000 രൂപയും ആസ്തിയുണ്ട്.

Advertisement
Advertisement