പ്രതിഷേധമാർച്ചും കൂട്ടായ്മയും

Monday 01 April 2024 12:09 AM IST
അജാനൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ ഹമീദ് ചേർക്കാടത്ത് ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, തടഞ്ഞുവെച്ച ബഡ്ജറ്റ് വിഹിതം അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് ജനപ്രതിനിധികളുടെ കൂട്ടായ്മയായ എൽ.ജി.എം.എല്ലിന്റെയും ആർ.ജി.പി.ആർ.എസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധമാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. എൽ.ജി.എം.എൽ കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി.കെ ഇർഷാദിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് ചേരക്കാടത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, പഞ്ചായത്തംഗങ്ങളായ സി. കുഞ്ഞാമിന, ഷക്കീല ബദറുദ്ധീൻ, സിന്ധു ബാബു, സി.എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ, ഹാജറ സലാം എന്നിവർ സംബന്ധിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും ഷീബ ഉമ്മർ നന്ദിയും പറഞ്ഞു.

Advertisement
Advertisement