ഗവർണർ ഭരണഘടനയ്‌ക്കുള്ളിൽ നിൽക്കണം : ജസ്റ്റിസ് നാഗരത്ന

Monday 01 April 2024 12:00 AM IST

ന്യൂഡൽഹി : ഗവർണർമാർ ഭരണഘടനപ്രകാരം പ്രവർത്തിക്കണമെന്നും ഗവർണറുടെ നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികൾ വരുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും സുപ്രീംകോടതി ജഡ്‌ജി ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടു.

ഹൈദരാബാദിലെ നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജഡ്ജി.

കേരളം അടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ - ഗവർണർ തർക്കം സുപ്രീംകോടതിയിൽ എത്തിയ പശ്ചാത്തലത്തിൽ പ്രതികരണം ശ്രദ്ധേയമായി.

ഈയിടെയായി വരുന്ന ഹർജികളിൽ ഒരുഭാഗത്ത് ഗവർണറാണ്. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നില്ല തുടങ്ങിയവയാണ് പരാതികൾ. ഗവർണർ പദവി ഗൗരവമുള്ള ഭരണഘടനാസ്ഥാനമാണ്. ഗവർണർമാർ ഭരണഘടനയ്ക്കകത്ത് നിന്ന് ഉത്തരവാദിത്വം നിർവഹിക്കണം. അപ്പോൾ ഇത്തരം കേസുകൾ കുറയും. ഗവർണർമാരോട് അത് ചെയ്യരുത്, ഇത് ചെയ്യണം എന്നൊക്കെ പറയേണ്ടി വരുന്നത് ലജ്ജാകരമാണെന്നും നാഗരത്ന പറഞ്ഞു.

ബില്ലുകളിൽ അടയിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഗവർണർമാർക്കെതിരെ തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാൾ സർക്കാരുകളും ഹർജി നൽകിയിട്ടുണ്ട്. അഴിമതിക്കേസിലെ തടവുശിക്ഷ സ്റ്റേ ചെയ്തിട്ടും തമിഴ്നാട്ടിൽ കെ. പൊന്മുടിയുടെ മന്ത്രിസഭാ പുനഃപ്രവേശം നിരസിച്ച ഗവർണർ ഡോ. ആർ.എൻ. രവിയെ,​ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അതിരൂക്ഷമായി വിമർശിച്ചിരുന്നു.

 നോട്ടുനിരോധനം ഫലിച്ചില്ലെന്നും നാഗരത്ന

നോട്ടുനിരോധനം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്നും ജസ്റ്രിസ് നാഗരത്ന പറഞ്ഞു. നിരോധിച്ച നോട്ടിന്റെ 98 ശതമാനവും റിസർവ് ബാങ്കിൽ തിരിച്ചുവന്നെങ്കിൽ കള്ളപ്പണ നിർമ്മാർജനം ഫലപ്രദമായെന്ന് എങ്ങനെ പറയാനാകും. കള്ളപ്പണം നിയമപരമാക്കാനായിരുന്നോ നോട്ട് നിരോധനം?. നോട്ടുനിരോധനത്തിന് ശേഷം ആദായനികുതി വകുപ്പ് എന്തു നടപടി സ്വീകരിച്ചു. തീരുമാനം കാരണം സാധാരണ ജനങ്ങൾ അനുഭവിച്ച ദുരിതമാണ് തന്റെ വിയോജിക്കലിന് പിന്നിൽ. അത് നടപ്പാക്കിയ രീതി ശരിയല്ലായിരുന്നു. അന്നത്തെ ധനമന്ത്രി പോലും അറിഞ്ഞില്ലെന്നാണ് പറയുന്നത്. നോട്ടുനിരോധനം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ ശരിവച്ചപ്പോൾ ജസ്റ്റിസ് നാഗരത്ന വിയോജിച്ചിരുന്നു.

ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​ബോ​ർ​ഡ് ​പ​രി​ഷ്ക​രി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ലെ​ ​സ​ബ് ​ജ​ഡ്ജ്,​ ​മു​ൻ​സി​ഫ്/​മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​ ​പ​ദ​വി​ക​ൾ​ ​യ​ഥാ​ക്ര​മം​ ​സി​വി​ൽ​ജ​ഡ്ജ് ​(​സീ​നി​യ​ർ​ഡി​വി​ഷ​ൻ​),​സി​വി​ൽ​ ​ജ​ഡ്ജ്(​ജൂ​നി​യ​ർ​ ​ഡി​വി​ഷ​ൻ​)​ ​എ​ന്ന് ​മാ​റ്റി​ക്കൊ​ണ്ട് ​ഹൈ​ക്കോ​ട​തി​ ​നേ​ര​ത്തെ​ ​ഉ​ത്ത​ര​വാ​യി​രു​ന്നു.​ ​മേ​ൽ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ക്കു​ന്ന​ ​ഓ​ഫീ​സ​ർ​മാ​ർ​ ​ത​ങ്ങ​ളു​ടെ​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ത്തി​ലെ​ ​ബോ​ർ​ഡു​ക​ളി​ൽ​ ​ഇ​ത​നു​സ​രി​ച്ച് ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രാ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​എ​ന്നാ​ൽ​ ​ബോ​ർ​ഡു​ക​ളു​ടെ​യും​ ​അ​ക്ഷ​ര​ങ്ങ​ളു​ടെ​യും​ ​വ​ലി​പ്പ​വും​ ​നി​റ​വും​ ​നി​ല​വി​ലെ​ ​പോ​ലെ​ ​തു​ട​രാം.