ഇങ്ങനെയും മൊബൈൽ അഡിക്ഷനോ? വീഡിയോ നോക്കി നടന്ന ഈ വീട്ടമ്മ ചെയ്തത് വലിയ അബദ്ധം

Monday 01 April 2024 5:39 PM IST

സ്‌മാർട്ട്‌ഫോൺ ആസക്തി ലോകമെമ്പാടും ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥ ലോകവുമായി ഇടപഴകുന്നതിന് പകരം കൂടുതൽ ആളുകളും ഫോണിൽ അവരുടെ സമയം ചെലവഴിക്കുന്നു. ഫോണിൽ ചെലവഴിക്കുന്ന ഈ സമയം പലരും ചുറ്റുമുള്ള കാര്യങ്ങൾ തന്നെ മറന്നുപോകുന്നു.

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു സ്ത്രീ ഫോൺ ഉപയോഗിക്കുമ്പോൾ തന്റെ കുഞ്ഞിനെ വരെ മറന്ന് ചെയ്യുന്ന പ്രവൃത്തികളാണ് വീഡിയോയിൽ ഉള്ളത്.

ഫോൺ സംസാരിച്ചു കൊണ്ട് സ്ത്രീ ജോലികൾ ചെയ്യുന്നതും അവരുടെ അടുത്ത് നിലത്ത് ഒരു പിഞ്ചുകുഞ്ഞ് കളിക്കുന്നതും വീഡിയോയിൽ കാണാം. ഈ സ്ത്രീ കുറച്ച് കഴിഞ്ഞ് ഫോൺ വിളിച്ച് ശ്രദ്ധിക്കാതെ തന്റെ കുഞ്ഞിനെ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുന്നു. എന്നിട്ട് വീണ്ടും ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കും. പിന്നെ കുറച്ച് കഴിഞ്ഞ് അവരുടെ ഭർത്താവെന്ന് തോന്നുന്ന ഒരാൾ വീട്ടിൽ വരുന്നു. ഇദ്ദേഹം കുഞ്ഞിനെ അന്വേഷിക്കുന്നുണ്ട്. അപ്പോഴാണ് സ്ത്രീ കുട്ടിയെക്കുറിച്ച് ഓർക്കുന്നത്.

തുടർന്ന് ദമ്പതികൾ കുട്ടിയെ വീട്ടിനുള്ളിൽ തെരയുന്നു. ഇതിനിടെ കുഞ്ഞിന്റെ അച്ഛൻ എന്ന് തോന്നുന്ന ആൾ കുഞ്ഞിനെ കരച്ചിൽ കേട്ടാണ് ഫ്രിഡ്ജ് തുറന്നു നോക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ നിന്ന് ഇയാൾ കുട്ടിയെ എടുക്കുകയും സ്ത്രീയെ വഴക്ക് പറയുന്നതും വീഡിയോയിൽ ഉണ്ട്. 'ഹോറിബിൾ അഡിക്ഷൻ' എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാർച്ച് 30ന് പങ്കുവച്ച വീഡിയോ ഇതിനോടകം 11ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.