ഗവർണർക്ക് നിയമോപദേശം ലഭിച്ചു: സസ്പെൻഷനിലായ വെറ്ററിനറി വി.സിയുടെ നിയമനം അസാധു

Tuesday 02 April 2024 12:00 AM IST

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെതുടർന്ന് സസ്പെൻഷനിലായ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ അസാധുവാണെന്നും റദ്ദാക്കാമെന്നും ഗവർണർക്ക് നിയമോപദേശം ലഭിച്ചു. നിയമനം അസാധുവായതിനാൽ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് അദ്ദേഹത്തിന് ഗവർണർ ഉടൻ നോട്ടീസ് നൽകിയേക്കും.

ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതിരുന്നതാണ് കുരുക്കായത്. 2019 ജൂലായിൽ ഗവർണറായിരുന്ന പി.സദാശിവമാണ് ശശീന്ദ്രനാഥിനെ നിയമിച്ചത്. യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിനു പകരം ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ചാൻസലറുടെ പ്രതിനിധിയായി കമ്മിറ്റിയിലുണ്ടായിരുന്നത് കാർഷിക വാഴ്സിറ്റി വി.സിയാണ്. സർവകലാശാലയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം.

യു.ജി.സി പ്രതിനിധിക്ക് പകരം ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) പ്രതിനിധിയുണ്ടായിരുന്ന സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത ഫിഷറീസ് വൈസ് ചാൻസലർ റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. സാങ്കേതിക വാഴ്സിറ്റി വി.സിയായിരുന്ന ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതും സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയില്ലാത്തതും ചീഫ് സെക്രട്ടറി കമ്മിറ്റിയിലുൾപ്പെട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു. വെറ്ററിനറി സർവകലാശാലയിൽ അക്കാഡമിക് ആൻഡ് റിസർച്ച് വിഭാഗം ഡയറക്ടർ ആയിരുന്നപ്പോഴാണ് ശശീന്ദ്രനാഥിനെ വി.സിയാക്കിയത്. തൃശൂർ അരിമ്പൂർ സ്വദേശിയാണ്.

ഗവർണർ സസ്പെൻഡ് ചെയ്തതിനെതിരെ ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ ഗവർണർ അയോഗ്യതാ വിവരം അറിയിക്കും. ഹർജിയിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളും കക്ഷിചേരും.

ഗ​വ​ർ​ണ​റു​ടെ​ ​അ​പ്പീ​ൽ​ ​ത​ള്ളി,
കാ​ലി​ക്ക​റ്റ് ​വി.​സി​ക്ക് ​തു​ട​രാം

കൊ​ച്ചി​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​എം.​കെ.​ ​ജ​യ​രാ​ജി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ചാ​ൻ​സ​ല​റു​ടെ​ ​ന​ട​പ​ടി​ ​സ്റ്റേ​ചെ​യ്ത​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വി​സ​മ്മ​തി​ച്ചു.​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്കാ​ൻ​ ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​‌​ഗ​വ​ർ​ണ​റാ​ണ് ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ത്.
ഇ​തോ​ടെ​ ​ഡോ.​ ​ജ​യ​രാ​ജി​ന് ​ത​ത​‌്സ്ഥാ​ന​ത്ത് ​തു​ട​രാ​നാ​കും.​ ​ഹ​ർ​ജി​ ​സിം​ഗി​ൾ​ബെ​ഞ്ച്‌​ ​ത​ന്നെ​ ​പ​രി​ഗ​ണി​ക്ക​ട്ടേ​യെ​ന്നും​ ​ജ​സ്റ്റി​സ് ​അ​മി​ത് ​റാ​വ​ൽ,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​ഈ​ശ്വ​ര​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
നി​യ​മ​ന​ത്തി​ൽ​ ​യു.​ജി.​സി​ ​ച​ട്ട​ലം​ഘ​നം​ ​ആ​രോ​പി​ച്ചാ​ണ് ​വി.​സി​യെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​പു​റ​ത്താ​ക്കി​യ​ത്.​ജ​യ​രാ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​സ്റ്റേ​ചെ​യ്ത് ​സിം​ഗി​ൾ​ബെ​ഞ്ച് ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.​ ​ജ​സ്റ്റി​സ് ​സി.​പി.​ ​മു​ഹ​മ്മ​ദ് ​നി​യാ​സി​ന്റെ​ ​ബെ​ഞ്ചി​ലാ​ണ് ​ഈ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

തി​ര.​ ​ക​മ്മി​ഷ​ന്റെ
അ​നു​മ​തി​ ​തേ​ടി
ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ച്ച് ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​നി​ൽ​ ​മൂ​ന്ന് ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കാ​നും​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ത്തി​ന് ​ആ​ക്ടിം​ഗ് ​ചെ​യ​ർ​മാ​ന്റെ​ ​ചു​മ​ത​ല​ ​ന​ൽ​കാ​നും​ 7​ ​ത​ട​വു​കാ​ർ​ക്ക് ​ശി​ക്ഷ​ ​ഇ​യി​ള​വ് ​ന​ൽ​കാ​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​അ​ഭി​പ്രാ​യം​ ​തേ​ടി​ ​ഗ​വ​ർ​ണ​ർ.
വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​യി​ ​ഡോ.​സോ​ണി​ച്ച​ൻ​ ​പി.​ജോ​സ​ഫ്,​ ​എം.​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രെ​ ​നി​യ​മി​ക്കാ​ൻ​ ​പെ​രു​മാ​റ്റ​ച​ട്ടം​ ​വ​രും​ ​മു​ൻ​പേ​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​താ​ണ്.​ ​നി​യ​മ​ന​ത്തി​ന് ​വി​ജി​ല​ൻ​സ് ​ക്ലി​യ​റ​ൻ​സും​ ​ഹാ​ജ​രാ​ക്കി.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ജു​ഡി​ഷ്യ​ൽ​ ​അം​ഗ​മാ​യ​ ​കെ.​ ​ബൈ​ജൂ​നാ​ഥി​ന് ​ആ​ക്ടിം​ഗ് ​ചെ​യ​ർ​പേ​ഴ്സ​ണി​ന്റെ​ ​ചു​മ​ത​ല​യാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​വി​വി​ധ​ ​ജ​യി​ലു​ക​ളി​ലെ​ 7​ത​ട​വു​കാ​രെ​ ​മ​ന്ത്രി​സ​ഭാ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​ര​മാ​ണ് ​വി​ട്ട​യ​യ്ക്കാ​നു​ള്ള​ത്.​ ​ഈ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന്റെ​ ​ലം​ഘ​ന​മാ​വു​മോ​യെ​ന്നാ​ണ് ​ഗ​വ​ർ​ണ​ർ​ ​ക​മ്മി​ഷ​നോ​ട് ​ആ​രാ​ഞ്ഞ​ത്.

Advertisement
Advertisement