പി.എസ്.സി പരീക്ഷയ്ക്കിടെ ഒ.എം.ആർ ഷീറ്റ് വേർപെടുത്തൽ; നിർദ്ദേശം നൽകണമെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്കിടെ ഒ.എം.ആർ ഷീറ്റിലെ 'എ 'പാർട്ടും 'ബി' പാർട്ടും വേർപെടുത്തണമെന്ന് ഇൻവിജിലേറ്റർമാർ നിർബന്ധം പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. സൂക്ഷ്മതയോടെ ചെയ്യേണ്ട ഒ.എം.ആർ ഷീറ്റ് വേർപെടുത്തലിന് പരീക്ഷയ്ക്കിടയിൽ സമയം ചെലവാക്കുന്നത് മാനസികസമ്മർദ്ദത്തിലാക്കുന്നതായും ഇൻവിജിലേറ്റർമാർക്ക് ഇക്കാര്യത്തിൽ പി.എസ്.സി വ്യക്തക്തമായ നിർദ്ദേശം നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.
100 ചോദ്യങ്ങളുള്ള പി.എസ്.സിയുടെ പ്രാഥമിക, മെയിൻ പരീക്ഷകളുടെ സമയ ദൈർഘ്യം വ്യത്യസ്തമായതിനാൽ ശരാശരി 45- 54 സെക്കൻഡിനിടയിൽ ഉത്തരം കണ്ടെത്തുകയും രേഖപ്പെടുത്തുകയും വേണം. ഇതുകൊണ്ടുതന്നെ, പരീക്ഷാഹാളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ഒ.എം.ആർ ഷീറ്റ് വേർപെടുത്താൻ അധിക സമയം കണ്ടെത്തുന്നതിലൂടെ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താൻ സമയം തികയാതെ വരുന്നതിനാൽ മാർക്കിലും വലിയ വ്യത്യാസം ഉണ്ടാകും.
പരീക്ഷയ്ക്കിടെ, തിരക്കിട്ട് വേർപ്പെടുത്തുമ്പോൾ കേടുപാട് സംഭവിക്കുന്നതിനാൽ ഒ.എം.ആർ ഷീറ്റ് തന്നെ അസാധുവാകും. ഇൻവിജിലേറ്റർമാർക്ക് പെട്ടെന്ന് തങ്ങളുടെ ജോലിപൂർത്തിയാക്കാനുള്ള സൗകര്യത്തിനായി പരീക്ഷാഹാളിൽ വ്യവസ്ഥ ലംഘിക്കുന്നത് ഗൗരവത്തിലെടുക്കണമെന്നും ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
22 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദം) (കാറ്റഗറി നമ്പർ 125/2023), ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 736/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി (കാറ്റഗറി നമ്പർ 336/2023), വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ - എൻ.സി.എ പട്ടികവർഗ്ഗം, ഒ.ബി.സി., പട്ടികജാതി, മുസ്ലീം, വിശ്വകർമ്മ, ധീവര, ഹിന്ദുനാടാർ, എസ്.സി.സി.സി., എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 226/2023, 227/2023, 228/2023, 229/2023, 230/2023, 231/2023, 232/2023, 233/2023, 234/2023) തുടങ്ങി 22 തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഐ.എം.എസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം)- ഒന്നാം എൻ.സി.എ. പട്ടികവർഗ്ഗം, ഒ.ബി.സി. (കാറ്റഗറി നമ്പർ 24/2023, 25/2023), തിരുവനന്തപുരം ജില്ലയിൽ ആയുർവേദ കോളേജുകളിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (പുരുഷൻമാർ മാത്രം) - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 224/2023), കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ ബോയിലർ അറ്റൻഡന്റ് (കാറ്റഗറി നമ്പർ 193/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് (കാറ്റഗറി നമ്പർ 256/2017), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ 598/2022), വിവിധ ജില്ലകളിൽ വനിത ശിശുവികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 722/2022), എറണാകുളം, കണ്ണൂർ ജില്ലകളിൽ ആയുർവേദ കോളേജുകളിൽ തിയേറ്റർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 729/2022), കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഫോറസ്ട്രിയിലുള്ള ബിരുദം) (കാറ്റഗറി നമ്പർ 296/2023), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/അക്കൗണ്ടന്റ്/കാഷ്യർ/ക്ലാർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, ഒന്നാം എൻ.സിഎ.- പട്ടികജാതി (കാറ്റഗറി നമ്പർ 54/2022, 46/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റിൽ ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 - പാർട്ട് 1, 2 (ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 105/2022, 106/2022) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും
അഭിമുഖം നടത്തും
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 721/2023) തസ്തികയിലേക്ക് അഭിമുഖം നടത്തും.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം:കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ എൽ.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 699/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471 2546343 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 427/2023) തസ്തികയിലേക്ക് 12 ന് രാവിലെ 9.30 മുതൽ 11.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 365/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി - മൂന്നാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 368/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി - മൂന്നാം എൻ.സി.എ.- എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 398/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി - എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 386/2023, 393/2023) തസ്തികകളിലേക്ക് 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546448.
പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികൾ നടപ്പാക്കാൻ താത്പര്യമുള്ള പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം, പിൻ- 695024. ഫോൺ - 9495000920, 9495000933.