തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നിലത്തടിച്ചു

Tuesday 02 April 2024 12:13 AM IST

തുലാപ്പള്ളി : ഹെഡ് ലൈറ്റ് തെളിഞ്ഞു, പിന്നെയെല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു... ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ ഭാര്യ ഡെയ്‌സിയുടെ വാക്കുകളിൽ ഭീതിയും സങ്കടവുമേറെ. രാത്രി ഒന്നരയോടെയാണ് വീടിനോട് ചേർന്നുള്ള പുരയിടത്തിലെ തെങ്ങുൾപ്പടെയുള്ള വിളകൾ ആന നശിപ്പിച്ചത്. തെങ്ങുകൾ കുത്തിമറിച്ചും കൃഷിവിളകൾ ചവിട്ടിമെതിച്ചും ഉച്ചത്തിൽ ചിന്നം വിളിച്ചും ആന കൃഷി നശിപ്പിച്ചതോടെ തുരത്താനാണ് ഇരുട്ടിൽ ഹെഡ് ലൈറ്റുമായി മുറ്റത്തേക്ക് ഇറങ്ങിയത്. തൊടിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഹെഡ് ലൈറ്റ് തെളിയിക്കുകയായിരുന്നു. ഇതോടെ ആന പാഞ്ഞടുക്കുകയായിരുന്നു. പിന്നിലായിരുന്ന ഞാൻ വീട്ടിലേക്ക് ഓടിക്കയറി. അദ്ദേഹം തിരിഞ്ഞ് ഓടുന്നതിനു മുൻപുതന്നെ ആന തുമ്പിക്കൈ ഉപയോഗിച്ച് ശരീരത്തിൽ ചുറ്റിപ്പിടിച്ച് ആഞ്ഞടിച്ചു. അലമുറയിട്ടു കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. ഒരു നിമിഷംകൊണ്ട് പ്രാണനെടുത്ത് കൊമ്പൻ തൊടിയിലൂടെ വനത്തിലേക്ക് മറഞ്ഞു. സങ്കടം സഹിക്കാനാകാതെ ഡെയ്‌സിയുടെ വാക്കുകൾ മുറിയുമ്പോൾ കൂടെയുള്ളവർക്കും ആശ്വസിപ്പിക്കാനാകുന്നില്ല. മുൻപും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുമ്പോൾ പുറത്തിറങ്ങി പാട്ടയടിച്ചും ബഹളമുണ്ടാക്കിയുമെല്ലാം അവയെ ബിജുമാത്യു തുരത്തിയിരുന്നു. ഡെയ്‌സിയും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സംഭവം നടക്കുമ്പോൾ മക്കൾ അടുത്തില്ലായിരുന്നു. നാട്ടുകാർ ഓടിവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചെറിയ ജോലികൾക്കായി വീട്ടിൽ നിന്ന് മാറിനിന്നിരുന്ന ഇളയമകൻ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

തു​ലാ​പ്പ​ള്ളി​യി​ൽ​ ​ ജാഗ്രതയോടെ ​മു​ന്ന​ണി​കൾ

പ​ത്ത​നം​തി​ട്ട​:​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ക​ർ​ഷ​ക​ൻ​ ​ബി​ജു​മാ​ത്യു​ ​കൊ​ല്ല​പ്പെ​ട്ട​ത് ​പ​ത്ത​നം​തി​ട്ട​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ദി​ശ​ ​മാ​റ്റി.​ ​തു​ലാ​പ്പ​ള്ളി​യി​ൽ​ ​അ​ണ​പൊ​ട്ടി​യ​ ​ജ​ന​രോ​ഷ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​മൂ​ന്നു​ ​മു​ന്ന​ണി​ക​ളും.​ ​പ്ര​ദേ​ശ​ത്ത് ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണം​ ​രൂ​ക്ഷ​മാ​യി​ട്ടും​ ​വ​ന​പാ​ല​ക​ർ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ​ ​നാ​ട്ടു​കാ​ർ​ ​രാ​ഷ്ട്രീ​യ​മി​ല്ലാ​തെ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഇ​തി​നി​ടെ,​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​സ്ഥ​ല​ത്തെ​ത്തി​ ​ജ​ന​ങ്ങ​ളു​മാ​യി​ ​സം​സാ​രി​ച്ചു.​ ​ഉ​ന്ന​ത​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്ഥ​ല​ത്ത് ​എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജ​ന​ങ്ങ​ൾ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​ ​പൊ​ലീ​സു​മാ​യി​ ​ഉ​ന്തും​ ​ത​ള്ളു​മു​ണ്ടാ​യ​ത് ​പ്ര​ശ്നം​ ​സ​ങ്കീ​ർ​ണ​മാ​ക്കി.​ ​ക​യ്യാ​ങ്ക​ളി​യു​ടെ​ ​വ​ക്കി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​മു​ന്നി​ലെ​ത്തി.​ ​ത​ല്ലു​ന്നെ​ങ്കി​ൽ​ ​ആ​ദ്യം​ ​എ​ന്നെ​ ​ത​ല്ലി​യി​ട്ടു​മ​തി​ ​എ​ന്ന് ​പ​റ​ഞ്ഞ് ​ആ​ന്റോ​ആ​ന്റ​ണി​ ​പൊ​ലീ​സി​ന്റെ​ ​നീ​ക്ക​ത്തെ​ ​പ്ര​തി​രോ​ധി​ച്ചു.​ ​പി​ന്നീ​ട് ​ക​ണ​മ​ല​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ൽ​ ​അ​ദ്ദേ​ഹം​ ​കു​ത്തി​യി​രി​പ്പ് ​സ​മ​രം​ ​ന​ട​ത്തി.
മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​ബി​ജു​ ​മാ​ത്യു​വി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​ബ​ന്ധു​ക്ക​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​റാ​ന്നി​ ​എം.​എ​ൽ.​എ​ ​പ്ര​മോ​ദ് ​നാ​രാ​യ​ണ​നും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ല്ലാം​ ​സ​ഹാ​യ​ങ്ങ​ളും​ ​എ​ത്തി​ക്കു​മെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ക്ക് ​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽ​കി.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഒ​രാ​ൾ​ ​മ​രി​ച്ച​ ​സം​ഭ​വം​ ​സ്ഥാ​നാ​ർ​ത്ഥി​ ​കൂ​ടി​യാ​യ​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച് ​ഷോ​ ​ആ​ക്കി​ ​മാ​റ്റി​യ​താ​യി​ ​വ​നം​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.
സം​ഭ​വം​ ​അ​റി​ഞ്ഞ് ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നി​ൽ​ ​ആ​ന്റ​ണി​യും​ ​തു​ലാ​പ്പ​ള്ളി​യി​ലെ​ത്തി.​ ​ക​ണ​മ​ല​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ൽ​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ആ​ന്റോ​ ​ആ​ന്റ​ണി​ക്കൊ​പ്പം​ ​അ​നി​ൽ​ ​ആ​ന്റ​ണി​യും​ ​പ​ങ്കെ​ടു​ത്തു.​ ​ബി​ജു​മാ​ത്യു​വി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​അ​നി​ൽ​ ​ആ​ന്റ​ണി​ ​ബ​ന്ധു​ക്ക​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​കാ​ട്ടാ​ന​ക​ള​ട​ക്കം​ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്ന​ത് ​ത​ട​യു​ന്ന​തി​ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ആ​വി​ഷ്ക​രി​ച്ച​ ​പ​ദ്ധ​തി​ക​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​കേ​ര​ള​ ​പ്ര​ഭാ​രി​ ​പ്ര​കാ​ശ് ​ജാ​വ്ഡേ​ക്ക​ർ​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.

Advertisement
Advertisement