സൈക്കിൾ റാലിയും കണ്ടൽ ശുചീകരണവും

Tuesday 02 April 2024 12:22 AM IST
ക്ലാപ്പന ആയിരം തെങ്ങ് ചൈതന്യ നഗർ ഗ്രന്ഥശാല യുവജന വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കിൾ റാലി

കരുനാഗപ്പള്ളി: ക്ലാപ്പന ആയിരം തെങ്ങ് ചൈതന്യ നഗർ ഗ്രന്ഥശാല യുവജന വേദിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ആയിരം തെങ്ങ് സംരക്ഷിത കണ്ടൽക്കാട് ശുചീകരണവും നടത്തി. രാവിലെ 6.30ന് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗം കെ.നകുലൻ ഫ്ലാഗ് ഒഫ് ചെയ്ത ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ശശികുമാർ ,എക്സിക്യുട്ടീവ് അംഗം ഡി.എസ്.ആദില ,യുവജനവേദി പ്രസിഡന്റ് പൈ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. സൈക്കിൾ റാലിയായി എത്തിയ കുട്ടികൾക്ക് ഗ്രന്ഥശാല സെക്രട്ടറിയും ബാലസാഹിത്യകാരനുമായ മനോജ് അഴീക്കൽ വിവിധ ഇനം കണ്ടലുകൾ നേരിട്ട് പരിചയപ്പെടുത്തി പ്രാധാന്യം വിശദീകരിച്ചു. തുടർന്ന് നാടൻ കളികളും കണ്ടൽക്കാട് ശുചീകരണവും നടത്തി. കുട്ടികൾക്ക് കണ്ടലിന്റെ പ്രാധാന്യം നേരിട്ട് മനസിലാക്കുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടാനും സൈക്കിൾ യാത്രയിലൂടെ സാധിച്ചതായി എക്സിക്യുട്ടീവ് അംഗവും അദ്ധ്യാപികയുമായ വർഷ അഭിപ്രായപ്പെട്ടു. ആദിത്യ രാമചന്ദ്രൻ ,ഇഷാൻ, ശ്രാവൺ കൃഷ്ണ ,രൂപ ഷാജി, അമൃത കൃപ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.

Advertisement
Advertisement