ഒ.വി.ബി.എസ് ക്യാമ്പ്

Tuesday 02 April 2024 1:04 AM IST

കൊല്ലം: സെന്റ് തോമസ് കത്തീഡ്രലിലെ ഈ വർഷത്തെ ഒ.വി.ബി.എസ് ക്യാമ്പ് അഖില മലങ്കര ഒ.എസ്.എസ്.എ.ഇ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.100ൽ പരം സൺഡേ സ്കൂൾ കുട്ടികളും 15 അദ്ധ്യാപകരും 6വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കും. ഇടവക വികാരി റവ.ഫാദർ ഫിലിപ്പ് തരകൻ അദ്ധ്യക്ഷനാകും. സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ ഡി.പൊന്നച്ചൻ, അസി.എച്ച്.എം.ഡാർലി ജേക്കബ്, സെക്രട്ടറി മഞ്ജു ജേക്കബ്‌, ഒ.വി.ബി.എസ് കൺവീനർ റാണി മാത്യു, ജോ.കൺവീനർ മഞ്ജു രാജു ഇടവക, ട്രസ്റ്റി ടി.വി.ജോർജ്ജ്, സെക്രട്ടറി എ.തോമസ് എന്നിവർ സംസാരിച്ചു. നമുക്ക് പ്രാർത്ഥിക്കാം എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി ധ്യാന ക്ലാസുകളും, ബൈബിൾ പഠനവും നടക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാമ്പിൽ അരങ്ങേറും.

Advertisement
Advertisement