ഫെഡററെ മറി​കടന്ന് ജോക്കോവി​ച്ച്

Wednesday 03 April 2024 4:17 AM IST

ലണ്ടൻ : ടെന്നി​സ് പുരുഷ സിംഗി​ൾസ് റാങ്കിംഗി​ൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായമേറി​യ താരമെന്ന റോജർ ഫെഡററുടെ റെക്കാഡ് മറി​കടന്ന് സെർബി​യൻ താരം നൊവാക്ക് ജോക്കോവി​ച്ച്. 36 വർഷവും 321 ദിവസവും പ്രായമുള്ളപ്പോൾ ഒന്നാം റാങ്കിലിരുന്ന ഫെഡററുടെ റെക്കാഡാണ് നൊവാക്ക് മറികടന്നത്. ഏറ്റവും കൂടുതൽ ആഴ്ചകൾ (419) എ.ടി.പി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുതുടർന്ന റെക്കാഡിനും ഏറ്റവും കൂടുതൽ ഗ്രാൻസ്ളാമുകൾ (24) നേടിയ പുരുഷതാരത്തിന്റെ റെക്കാഡിനും ഉടമയാണ് നൊവാക്ക്. ഫെഡററെക്കാൾ 109 ആഴ്ചകൾ കൂടുതൽ ഒന്നാം റാങ്കിലിരുന്ന താരമാണ് നൊവാക്ക്.