ബാങ്ക് കളക്‌ഷൻ ഏജന്റുമാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹത: ഹൈക്കോടതി

Wednesday 03 April 2024 12:00 AM IST

കൊച്ചി: ബാങ്കുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ നിക്ഷേപ കളക്‌ഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സൗത്ത് മലബാർ ഗ്രാമീൺബാങ്കിലെ (ഇപ്പോൾ കേരള ഗ്രാമീൺബാങ്ക്) കളക്‌ഷൻ ഏജന്റുമാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്നും ഡിവിഷൻബെഞ്ച് വിധിച്ചു. കോഴിക്കോട് സ്വദേശി വി.ടി. രാധ അടക്കമുള്ളവർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഗ്രാമീൺബാങ്കിൽ 30വർഷം രാധ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നു. പ്രതിമാസം 8000 രൂപയാണ് സർവീസിന്റെ അവസാനഘട്ടത്തിൽ കമ്മിഷനായി ലഭിച്ചിരുന്നത്. ഹർജിക്കാരി നൽകിയ അപേക്ഷയിൽ 1.38 ലക്ഷംരൂപ ഗ്രാറ്റുവിറ്റിയായി നൽകാൻ കൺട്രോളിംഗ് അതോറിറ്റി വിധിച്ചു. ഇതിനെതിരെ ബാങ്ക് നൽകിയ ഹർജിയിൽ ഗ്രാറ്റുവിറ്റി നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കി. തുടർന്ന് രാധയടക്കം അപ്പീൽ നൽകുകയായിരുന്നു.
കമ്മിഷനായി കിട്ടുന്ന തുകയെ പ്രതിഫലമായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകണമെന്ന വാദം ഡിവിഷൻബെഞ്ച് അംഗീകരിച്ചു.

മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡ് ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ന​സി​ക​രോ​ഗ​മു​ള്ള​ ​വ്യ​ക്തി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ക്വാ​സി​ ​ജ്യു​ഡി​ഷ​ൽ​ ​സം​വി​ധാ​ന​മാ​യ​ ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡ് ​സം​സ്ഥാ​ന​ത്ത് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​റി​വ്യൂ​ ​ബോ​ർ​ഡു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ആ​രം​ഭി​ച്ച​ത്.
ഓ​രോ​ ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡി​ലും​ ​ചെ​യ​ർ​മാ​നും​ ​അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​ത്മി​നി​ ​എം.​ജി,​ ​കോ​ട്ട​യം​ ​വി.​ദി​ലീ​പ്,​ ​തൃ​ശൂ​ർ​ ​കെ.​പി.​ ​ജോ​ൺ,​ ​കോ​ഴി​ക്കോ​ട് ​ജി​ന​ൻ​ ​കെ.​ആ​ർ​ ​എ​ന്നി​വ​രാ​ണ് ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​മാ​ർ.​ ​മാ​ന​സി​കാ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കേ​ണ്ട​ ​നി​യ​മ​പ​ര​മാ​യ​ ​ചു​മ​ത​ല​ക​ൾ​ക്ക് ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡി​നെ​ ​സ​മീ​പി​ക്കാം.
മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​വ്യ​ക്തി​ക​ൾ​ക്കും​ ​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​വി​വി​ധ​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യും,​ ​മാ​ന​സി​കാ​രോ​ഗ്യ​ ​ചി​കി​ത്സ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ളും​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ ​രോ​ഗി​യു​ടെ​ ​സ​മ്മ​ത​ത്തോ​ടു​കൂ​ടി​ ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്ത് ​റി​വ്യൂ​ ​ബോ​ർ​ഡി​നെ​ ​സ​മീ​പി​ക്കാം.

കെ.​എ​ച്ച്.​ആ​ർ.എ
സു​ര​ക്ഷാ​പ​ദ്ധ​തി

കൊ​ച്ചി​:​ ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​എ​ച്ച്.​ആ​ർ.​എ​)​ ​അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള​ ​സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​വും​ ​ലോ​ഗോ​ ​പ്ര​കാ​ശ​ന​വും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജി.​ ​ജ​യ​പാ​ൽ​ ​നി​ർ​വ​ഹി​ച്ചു.
അം​ഗ​ങ്ങ​ൾ​ ​മ​രി​ച്ചാ​ൽ​ ​കു​ടും​ബ​ത്തി​ന് 10​ല​ക്ഷം​രൂ​പ​ ​ല​ഭി​ക്കും.​അം​ഗ​ങ്ങ​ളു​ടെ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​പ​ദ്ധ​തി​യി​ൽ​ ​ചേ​രാം.​ ​കെ.​എ​ച്ച്.​ആ​ർ.​എ​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​സി.​ ​ബി​ജു​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
പ​ദ്ധ​തി​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​വി.​ടി.​ ​ഹ​രി​ഹ​ര​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​സീ​സ്,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​വി.​ ​വീ​ര​ഭ​ദ്ര​ൻ,​ ​അ​ബ്ദു​ൾ​സ​മ​ദ്,​ ​പ​ദ്ധ​തി​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ​ ​നാ​സ​ർ​ ​താ​ജ്,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​ജെ.​ ​മ​നോ​ഹ​ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​കെ.​ടി.​ ​റ​ഹിം​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​റെ​ ​പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​യ​ത്ത് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​ര​ന്റെ​ ​അ​പ​ക​ട​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​റെ​ ​പി​രി​ച്ചു​വി​ട്ടു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സി.​എം.​ഡി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ഡ്രൈ​വ​ർ​ ​വി.​ ​ബ്രി​ജേ​ഷി​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ ​പി​രി​ച്ചു​വി​ട്ട​ത്.
അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഡ്രൈ​വ​റു​ടെ​ ​അ​മി​ത​വേ​ഗ​ത​യും​ ​അ​ശ്ര​ദ്ധ​മാ​യ​ ​ഡ്രൈ​വിം​ഗു​മാ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​മാ​ർ​ച്ച് 29​നാ​ണ് ​തി​രു​വ​ല്ല​ ​ഡി​പ്പോ​യി​ൽ​ ​നി​ന്നും​ ​മ​ധു​ര​യി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​ബ​സി​ടി​ച്ച് ​കോ​ട്ട​യം​ ​ക​ള​ത്തി​പ്പ​ടി​യി​ൽ​ ​വ​ച്ച് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​ര​ൻ​ ​മ​രി​ച്ച​ത്.

Advertisement
Advertisement