ലില്ലി ഒരു യുവതിയാണെന്ന് തെറ്റിദ്ധരിച്ചു, സത്യം അറിഞ്ഞപ്പോൾ ഞെട്ടി പോയി; പ്രതിമാസം സമ്പാദിക്കുന്നത് 17ലക്ഷം രൂപ

Wednesday 03 April 2024 5:00 PM IST

സാങ്കേതികവിദ്യയുടെ ഒരു പുതിയ യുഗമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പോലുള്ളവയുടെ വരവ് വലിയ രീതിയിൽ ലോകത്തെ മാറ്റിമാറിക്കുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിയും കഴിവും കൊണ്ട് മാത്രമേ ചെയ്യാൻ പറ്റുവെന്ന് കരുതിയിരുന്ന പല ജോലികളും എഐ ഉപയോഗിച്ച് വളരെ ഭംഗിയാണ് ഇപ്പോൾ ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വെെറലായ ഒരു മോഡലിനെക്കുറിച്ചുള്ള വാർത്തകളാണ് സെെബർ ലോകത്തെ ഞെട്ടിക്കുന്നത്. ഒരു ട്രാവൽ ഇൻഫ്ലുവൻസറാണ് 'ലില്ലി റെയ്ൻ'. ഇവർ പ്രതിമാസം 20,000 ഡോളറാണ് (17ലക്ഷം രൂപ) ഇതുവഴി നേടുന്നത്. എന്നാൽ യഥാർത്ഥ ഇങ്ങനെ ഒരു യുവതിയില്ല. ഇത് ഒരു എഐ മോഡൽ മാത്രമാണ്.

ലില്ലിക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ട്. വളരെ ഭംഗിയുള്ള ഈ യുവതിയെ എഐ നിർമ്മിച്ചതാണ്. ലില്ലിയുടെ ചിത്രങ്ങൾ കണ്ടാൽ അത് എഐ മോഡൽ ആണെന്ന് പറയില്ല. ജീവനുള്ള ഒരു യുവതിയെ പോലെയാണ് കാണാൻ. 'Fanvue' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ലില്ലിയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ലില്ലി മാത്രമല്ല വേറെയും നിരവധി എഐ മോഡലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പണം സമ്പാദിക്കുന്നുണ്ട്.