സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യത

Thursday 04 April 2024 4:03 AM IST

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ വരെ വേനൽ മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മലയോര മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രിയിലും. അതേസമയം, പകൽ താപനില കുറയില്ല. ഏഴുവരെ കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി, കോഴിക്കോട്ട് 38 ഡിഗ്രി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയാകും ഉയർന്ന താപനില. സാധാരണ താപനിലയിൽ നിന്ന് 4 ഡിഗ്രി വരെ കൂടുതലായിരിക്കും ഇത്.