ഇനി ബീച്ച് കടലെടുക്കും

Thursday 04 April 2024 12:19 AM IST

കൊല്ലം: വെടിക്കുന്ന് ഭാഗത്ത് പുലിമുട്ടുകൾ വരുന്നതോടെ കൊല്ലം ബീച്ചിൽ കടലാക്രമണം ശക്തമാകും. ഇതോടെ തീരം ഇടിഞ്ഞ് ബീച്ചുതന്നെ ഇല്ലാതാകും. കൊല്ലം കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം ജിയോ ട്യൂബുകൾ സ്ഥാപിച്ച് കൊല്ലം ബീച്ച് സുരക്ഷിതമാക്കാനുള്ള പദ്ധതി തീരദേശ വികസന കോർപ്പറേഷൻ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല.

ബീച്ചിന്റെ ആകെ വീതി ഒരു കിലോമീറ്ററായി വർദ്ധിപ്പിക്കുന്നതിനൊപ്പം ബീച്ചിനോട് ചേർന്ന് 250 മീറ്റർ നീളത്തിൽ കടൽപ്രദേശം ജലവിനോദങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിതമാക്കുന്നതാണ് പദ്ധതി.

പരിഹാരം ജിയോട്യൂബ്

 തീരത്ത് നിന്ന് 250 മീറ്റർ അകലെ നിശ്ചിത ആഴത്തിൽ ബീച്ചിന് സമാന്തരമായി

 നൂറ് മീറ്റർ വീതം അകലത്തിൽ മൂന്ന് സെറ്റ് ജിയോ ട്യൂബുകൾ

 ശക്തമായ തിരകൾ ജിയോട്യൂബിൽ തട്ടി ദുർബലപ്പെടും

 കരയിലേക്ക് വീശുന്ന തിരകൾക്ക് കാര്യമായ ശക്തിയുണ്ടാകില്ല

നീളം - 20 മീറ്റർ വരെ

ഭാരം - 250 ടൺ

ചെലവ് ₹ 10 കോടി

Advertisement
Advertisement