എം.ജി യൂണി. വാർത്തകൾ

Thursday 04 April 2024 1:30 AM IST

പരീക്ഷാ തീയതി അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബികോം എൽ.എൽ.ബി പരീക്ഷകൾ 15ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബികോം എൽ.എൽ.ബി പരീക്ഷകൾ 30ന് ആരംഭിക്കും. പേപ്പർ ഉൾപ്പെടുത്തി അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (സ്‌പെഷ്യൽ റീഅപ്പിയറൻസ് - 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കു മാത്രം - മാർച്ച് 2024) പരീക്ഷയിൽ ബി.എസ്.എം പ്രോഗ്രാമിന്റെ എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് ഹ്യൂമൺ റൈറ്റ്‌സ് ഇൻ സ്‌പോർട്ട്‌സ് എന്ന പേപ്പർകൂടി ഉൾപ്പെടുത്തി. പരീക്ഷ 23ന് നടക്കും. പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബി.എസ്‌സി മോഡൽ 3 ഇലക്ട്രോണിക്‌സ്, മോഡൽ 3 കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്ക്‌സ് (സി.ബി.സി.എസ് - പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റി-അപ്പിയറൻസ് - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മേയ് 2 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.