ഓഹരി വിപണി പുതിയ ഉയരത്തിൽ

Friday 05 April 2024 12:33 AM IST

കൊച്ചി: വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ പുതിയ ഉയരത്തിലെത്തി. റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായി ഏറെ കരുതലോടെയാണ് നിക്ഷേപകർ നീങ്ങിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 74,501.73 വരെ ഉയർന്ന് പുതിയ റെക്കാഡിട്ടു. ദേശീയ സൂചികയായ നിഫ്‌റ്റി 22,619 വരെ ഉയർന്നതിന് ശേഷം ലാഭമെടുപ്പിനെ തുടർന്ന് നേരിയ തോതിൽ താഴ്ന്ന് 22,514.70ൽ അവസാനിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

Advertisement
Advertisement