കേരളയിൽ ശമ്പളം,​ പെൻഷൻ കൊടുത്തു

Friday 05 April 2024 12:00 AM IST

തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകൾ പ്രതിമാസ ഗ്രാന്റ് ലഭിക്കാത്തതിനാൽ സ്വന്തം ഫണ്ടിൽ നിന്ന് ഈ മാസം ശമ്പളം നൽകിയെങ്കിലും പെൻഷന് തികഞ്ഞിരുന്നില്ല. സർക്കാർ ഗ്രാന്റ് നൽകിയതോടെ ഇന്നലെ പെൻഷൻ വിതരണവും പൂർത്തിയായി.

സംസ്‌കൃതം, വെറ്ററിനറി, മലയാളം, കലാമണ്ഡലം സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായി ശമ്പളവും പെൻഷനും ലഭിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ജീവനക്കാർ മാത്രമുള്ള കണ്ണൂരിൽ പെൻഷൻ ഫണ്ടിൽ നിന്നാണ് ഈമാസം തുക അനുവദിച്ചത്.

കേരള

330 കോടി രൂപയാണ് വാർഷിക ഗ്രാന്റ്. ഇതിൽ 28 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് ശമ്പളവും പെൻഷനും കൊടുത്തുതീർത്തു

കണ്ണൂർ

125 കോടി രൂപയാണ് ഗ്രാന്റ്. കഴിഞ്ഞദിവസം അനുവദിച്ചത് ആറ് കോടി രൂപ. ശമ്പളവും പെൻഷനും പൂർണമായി കൊടുത്തു

സംസ്‌കൃതം

കിട്ടാനുള്ളത് 76 കോടി. ആറരക്കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചു. ശമ്പളവും പെൻഷനും കൊടുത്തുതീർത്തു.

കാലിക്കറ്റ്

220കോടി രൂപയാണ് വാർഷിക ഗ്രാന്റ്. 20. 38 കോടി അനുവദിച്ചു. ഇതുപയോഗിച്ച് ശമ്പളവും പെൻഷനും നൽകിത്തുടങ്ങി

എം.ജി

ഈവർഷത്തെ ഗ്രാന്റ് 175 കോടി രൂപ. കഴിഞ്ഞ ദിവസം 16 കോടി അനുവദിച്ചു. ശമ്പളവും പെൻഷനും നൽകിത്തുടങ്ങി

​ഓ​പ്പ​ൺ​ ​യൂ​ണി.​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​(​ ​ഡെ​ക്ക് ) ക്ലാ​സ് ​തു​ട​ങ്ങി​യി​ട്ടും​ ​പ​ഠന സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​യി​ല്ല

ബി.​ ​ഉ​ണ്ണി​ക്ക​ണ്ണൻ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​സ്വ​യം​പ​ഠ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ ​ഗു​രു​ത​ര​ ​വീ​ഴ്ച​യെ​ന്ന് ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട്.​ ​ക്ലാ​സു​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​സെ​മ​സ്റ്റ​റു​ക​ളി​ലെ​ ​സ്വ​യം​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ​ ​എ​ഴു​തി​ ​ത​യ്യാ​റാ​ക്ക​ൽ​ ​ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ആ​ദ്യ​ ​പി.​ ​ജി​ ​കോ​ഴ്സു​ക​ൾ​ ​മൂ​ന്നാം​ ​സെ​മ​സ്റ്ര​റാ​യി​ട്ടും​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​ആ​ദ്യ​ ​ബാ​ച്ച് ​ബി​രു​ദ​ ​കോ​ഴ്സു​ക​ളു​ടെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​റി​ന്റെ​യും​ ​ര​ണ്ടാം​ ​ബാ​ച്ചി​ലെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​റി​ന്റെ​യും​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​യു.​ജി.​സി​യു​ടെ​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ബി.​എ​ ​ആ​ന്ത്ര​പ്പോ​ള​ജി​ ​കോ​ഴ്സി​ന്റെ​ 48​ ​ബ്ലോ​ക്ക് ​പ​ഠ​ന​സാ​മ​ഗ്രി​ക​ളി​ൽ​ 42​ ​എ​ണ്ണം​ ​ത​യ്യാ​റാ​യി.​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​കോ​ഴ്സു​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ ​പ​ഠ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​പ​ക​രം​ ​ആ​രം​ഭി​ക്കാ​ത്ത​ ​കോ​ഴ്സു​ക​ളു​ടെ​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​വ​രി​ക​യാ​ണ്. മ​റ്റ് ​ക്ര​മ​ക്കേ​ടു​കൾ ​ ​പ​ഠ​ന​സാ​മ​ഗ്രി​ ​വി​ത​ര​ണ​ത്തി​ന് ​കു​റ​ഞ്ഞ​ ​നി​ര​ക്ക് ​ക്വോ​ട്ട് ​ചെ​യ്ത​ ​ക​രാ​റു​കാ​ര​നെ​ ​ഒ​ഴി​വാ​ക്കി ​ ​ഇ.​പി.​ബി.​എ.​എ​ക്സ് ​ആ​നു​വ​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​ക​രാ​റു​കാ​ര​നെ​ ​ഒ​ഴി​വാ​ക്കി ​ ​ക്യാ​മ​റ,​ ​സ്പീ​ക്ക​ർ,​ ​ഇ​ന്റ​ർ​ഫേ​സ് ​പാ​ന​ൽ​ ​ക​രാ​റി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​തു​ക​ ​ന​ൽ​കി

വെ​ർ​ച്വ​ൽ​ ​ക്ലാ​സു​ക​ൾ​ ​പ്ര​ഖ്യാ​പ​നം​ ​മാ​ത്രം പ​ഠി​താ​ക്ക​ൾ​ക്ക് ​വെ​ബ് ​കാ​സ്റ്റിം​ഗ്,​ ​പോ​ഡ്കാ​സ്റ്റിം​ഗ്,​ ​ബ്രോ​ഡ് ​കാ​സ്റ്റിം​ഗ്,​ ​ടെ​ലി​കാ​സ്റ്റിം​ഗ്,​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​ക്ലാ​സു​ക​ൾ​ക്ക് ​പു​റ​മേ​ ​സെ​മി​നാ​റു​ക​ളും​ ​ച​ർ​ച്ച​ക​ളും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ടി​ല്ല.