'ഇത്രയും സൈസുള്ള അണലി കേരളത്തിലുണ്ടെന്ന് പറഞ്ഞാൽ അത്ഭുതമാണ്, മൃഗശാലയിൽ പോലും കാണാൻ പറ്റിയിട്ടില്ല'; ഒന്നൊന്നരയൊന്നുമല്ല മൂന്ന് മൂന്നര സൈസെന്ന് വാവ
Friday 05 April 2024 1:14 PM IST
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ചുടുകാടിനടുത്തുള്ള വീടിന് പിറകിലെ റൂമിനകത്ത് ഒരു പാമ്പ് കയറി എന്ന് പറഞ്ഞ് വാവ സുരേഷിന് കോൾ എത്തി. സ്ഥലത്ത് എത്തിയ വാവ റൂമിനകത്ത് തെരച്ചിൽ തുടങ്ങി.
അവിടെ കൂടി നിന്നവർ എല്ലാവരും പാമ്പിനെ കണ്ട് ഒന്ന് ഭയന്നു. അത്രയ്‌ക്ക് വലിയ അണലി,അതിന്റെ ചീറ്റൽ ശബ്‌ദം കേട്ട് എല്ലാവരും ഞെട്ടി. വാവ സുരേഷിന്റെ മുഖത്ത് സന്തോഷം. കാണുക... ഏറ്റവും വലിയ അപകടകാരിയായ പെൺ അണലിയെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...