വാഴ്സിറ്റി, കോളേജ് അദ്ധ്യാപക ശമ്പളം വിതരണം പൂർത്തിയായി

Saturday 06 April 2024 12:00 AM IST

തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലെയും ഗവ., എയ്ഡഡ് കോളേജുകളിലെയും ശമ്പള വിതരണം പൂർത്തിയായതായി ധന, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകൾ അറിയിച്ചു. സർക്കാർ നൽകുന്ന നോൺ പ്ലാൻ ഗ്രാന്റുപയോഗിച്ചാണ് വാഴ്സിറ്റികളിൽ ശമ്പളം നൽകുന്നത്. കോളേജുകളിൽ സർക്കാർ നേരിട്ട് ശമ്പളം നൽകുകയാണ്. വാഴ്സിറ്റികൾക്ക് 90 കോടി രൂപയാണ് പ്രതിമാസ ഗ്രാന്റിനത്തിൽ ബുധനാഴ്ച ധനവകുപ്പ് അനുവദിച്ചത്. സാമ്പത്തിക വർഷാരംഭത്തിന്റെ സാങ്കേതിക കാരണങ്ങളാലാണ് ശമ്പളം വൈകിയതെന്നും എല്ലായിടത്തും ശമ്പളം നൽകിക്കഴിഞ്ഞെന്നും മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.

യൂണിവേഴ്സിറ്റികളിലെ സ്ഥിതി ഇങ്ങനെയാണ്:-

കേരള

1429 ജീവനക്കാർ, 198 അദ്ധ്യാപകർ, 3,000ലേറെ പെൻഷൻകാർ.

ശമ്പളത്തിനും പെൻഷനും 28കോടി വേണം.

കാലിക്കറ്റ്

180 അദ്ധ്യാപകർ, 1600 ജീവനക്കാർ, 500 കരാർ ജീവനക്കാർ

ശമ്പളത്തിനും പെൻഷനും 20 കോടി വേണം.

എം.ജി

129 അദ്ധ്യാപകർ,1500 ജീവനക്കാർ, 2,000 പെൻഷൻകാർ.

ശമ്പളത്തിനും പെൻഷനും 20കോടിയോളം വേണം.

സംസ്കൃതം

800ലേറെ ജീവനക്കാർ. ശമ്പളത്തിനും പെൻഷനും ആറരക്കോടി വേണം

വാഴ്സിറ്റികളുടെ വാർഷിക

പദ്ധതിയിതര ഗ്രാന്റ്

കേരള-----------------323.22

എം.ജി-----------------196.02

കാലിക്കറ്റ്------------244.27

കണ്ണൂർ----------------66.18

കുസാറ്റ്---------------168.15

സംസ്കൃതം-------------73.90

മലയാളം--------------117.15

സാങ്കേതികം----------76.05

ഓപ്പൺ-----------------4.40

(തുക കോടിയിൽ)

(ബഡ്ജറ്റിൽ വകയിരുത്തുന്ന പദ്ധതിയിതര ഗ്രാന്റ് പ്രതിമാസ തവണകളായി വാഴ്സിറ്റികൾക്ക് നൽകുകയാണ് ചെയ്യുക. ഈ ഗ്രാന്റ് മുടങ്ങാനിടയില്ലെന്ന് ധനവകുപ്പ് പറയുന്നു.)

യു.ജി.സിയുടെ

750കോടി തർക്കത്തിൽ

ഗവ., എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ഏഴാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട 750കോടിയുടെ വിഹിതം യു.ജി.സി ഇതുവരെ അനുവദിച്ചിട്ടില്ല. കേരളം യഥാസമയം റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണിതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയാണ്. മിക്ക സംസ്ഥാനങ്ങളും നൽകിയ പ്രൊപ്പോസലുകൾ പൂർണതയും കൃത്യതയുമുള്ളതല്ലാത്തതിനാൽ കേന്ദ്രസഹായം നൽകാനാവില്ലെന്നും 2022 ഏപ്രിൽ ഒന്നു മുതൽ ശമ്പള പരിഷ്കരണത്തിന്റെ പകുതി വഹിക്കുന്നത് നിറുത്തുകയാണെന്നും കേരളത്തെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2016 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള ശമ്പളത്തിന്റെ 50 ശതമാനം കേന്ദ്രവിഹിതമാണ് കിട്ടാനുള്ളത്. ഇത് കിട്ടാത്തതിനാൽ അദ്ധ്യാപകർക്ക് പണം കിട്ടിയിട്ടുമില്ല. ശമ്പളപരിഷ്കരണം നടപ്പാക്കി പണം നൽകിയ ശേഷം സമീപിക്കാനാണ് യു.ജി.സി നിർദ്ദേശം. 1500കോടി ചെലവുണ്ടാവും. 750കോടി യു.ജി.സി തിരികെ നൽകും. ഓരോ അദ്ധ്യാപകർക്കും ശരാശരി 10ലക്ഷം രൂപ കിട്ടേണ്ടതാണ്. തർക്കം തീരാത്തതിനാൽ വിഹിതം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മന്ത്രി ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.

വാ​ഴ്സി​റ്റി​ക​ളി​ൽ​ ​ഏ​കീ​കൃ​ത​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ടർ

പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് 30​ ​ദി​വ​സ​ത്തി​ന​കം​ ​ഫ​ലം​തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ഏ​കീ​കൃ​ത​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​ന​ട​പ്പാ​ക്കു​ന്നു.​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് ​മു​പ്പ​ത് ​ദി​വ​സ​ത്തി​ന​കം​ ​ഫ​ല​പ്ര​ഖ്യാ​പ​ന​വും​ ​ക്രെ​ഡി​റ്റു​ക​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​പ​രീ​ക്ഷാ​ ​സ​മ​യ​വും​ ​ഉ​റ​പ്പാ​ക്കും​വി​ധ​മാ​ണ് ​ഏ​കീ​കൃ​ത​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​ന​ട​പ്പാ​ക്കു​ന്ന​ത്.

ഓ​പ്പ​ൺ​ ​ബു​ക്ക് ​പ​രീ​ക്ഷ​യ​ട​ക്കം​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​റി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​വാ​ഴ്സി​റ്രി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ക്വ​സ്റ്റ്യ​ൻ​ ​ബാ​ങ്ക് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഇ​തി​ൽ​ ​നി​ന്നാ​യി​രി​ക്കും​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ.​ ​സ്റ്റു​ഡ​ന്റ് ​മൊ​ബി​ലി​റ്റി​ ​സം​വി​ധാ​നം​ ​വ​രു​ന്ന​തോ​ടെ​ ​ഏ​ത് ​വാ​ഴ്സി​റ്റി​യി​ലേ​ക്കും​ ​കോ​ളേ​ജി​ലേ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ക്കാ​ഡ​മി​ക് ​ക്രെ​ഡി​റ്റ് ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്യാ​നാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ധാ​ർ​ ​കാ​ർ​ഡി​ന് ​സ​മാ​ന​മാ​യി​ ​യു​ണീ​ക്ക് ​ഐ.​ഡി​ ​ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ​ ​കോ​ളേ​ജ്,​ ​വാ​ഴ്സി​റ്റി​ ​മാ​റ്റം​ ​അ​നാ​യാ​സ​മാ​കു​ക​യും​ ​ചെ​യ്യും. ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ജൂ​ലാ​യ് ​മു​ത​ൽ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ക്ലാ​സ് ​ജൂ​ലാ​യി​ലാ​ണ് ​ആ​രം​ഭി​ക്കു​ക.​ ​ന​വം​ബ​റി​ൽ​ ​പ​രീ​ക്ഷ.​ ​ഡി​സം​ബ​റി​ൽ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഡി​സം​ബ​റി​ൽ​ ​ത​ന്നെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ക്ലാ​സി​ന് ​തു​ട​ക്ക​മി​ടും.​ ​ഏ​പ്രി​ലി​ൽ​ ​പ​രീ​ക്ഷ.​ ​മേ​യി​ൽ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഒ​ന്ന്,​ ​മൂ​ന്ന്,​ ​അ​ഞ്ച് ​സെ​മ​സ്റ്റ​റു​ക​ൾ​ ​കോ​ളേ​ജി​ലും​ ​ര​ണ്ട്,​ ​നാ​ല്,​ ​ആ​റ്,​ ​എ​ട്ട് ​സെ​മ​സ്റ്റ​റു​ക​ൾ​ ​വാ​ഴ്സി​റ്റി​യി​ലും​ ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്തും.​ ​ഏ​ഴാം​ ​സെ​മ​സ്റ്റ​റി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​നാ​ല് ​ക്രെ​ഡി​റ്റു​ക​ളു​ള്ള​ ​പേ​പ്പ​റി​ന് ​മൂ​ന്ന് ​മ​ണി​ക്കൂ​റും​ ​ര​ണ്ട്,​ ​മൂ​ന്ന് ​ക്രെ​ഡി​റ്റു​ള്ള​തി​ന് ​ര​ണ്ടു​ ​മ​ണി​ക്കൂ​റു​മാ​യി​രി​ക്കും​ ​പ​രീ​ക്ഷാ​സ​മ​യം.​ ​കേ​ര​ള​ ​വാ​ഴ്സി​റ്രി​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​കെ.​എ​സ്.​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ര​ജി​സ്ട്രാ​ർ​മാ​ർ​ ​അം​ഗ​ങ്ങ​ളാ​യ​ ​സ​മി​തി​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് ​അ​ന്തി​മ​രൂ​പം​ ​ന​ൽ​കി​ 8​ന് ​സ​ർ​ക്കാ​രി​ന് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കും.

പി.​വി.​സി​മാ​ർ​ ​മാ​റി​യി​ല്ല, ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​ർ​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട്ടും​ ​സം​സ്കൃ​തം,​ ​ഓ​പ്പ​ൺ​ ​വാ​ഴ്സി​റ്റി​ക​ളി​ൽ​ ​പി.​വി.​സി​മാ​ർ​ ​ചു​മ​ത​ല​യി​ൽ​ ​തു​ട​രു​ന്നെ​ന്നും​ ​പു​റ​ത്താ​ക്ക​ണ​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി.​ ​ഇ​ത് ​യു.​ജി.​സി​ ​ച​ട്ട​ത്തി​ന് ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ​പ​രാ​തി.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഓ​പ്പ​ൺ​ ​പി.​വി.​സി​ ​ഡോ.​എ​സ്.​വി​ ​സു​ധീ​ർ,​ ​സം​സ്കൃ​തം​ ​പി.​വി.​സി​ ​ഡോ.​കെ​ ​മു​ത്തു​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​പ​രാ​തി.​ ​നി​യ​മ​ന​ത്തി​ൽ​ ​ക്ര​മ​ക്കേ​ടു​ള്ള​തി​നാ​ൽ​ ​സം​സ്കൃ​ത​ ​വി.​സി​ ​ഡോ.​എം.​വി​ ​നാ​രാ​യ​ണ​നെ​ ​ഹൈ​ക്കോ​ട​തി​ ​പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.​ ​അ​യോ​ഗ്യ​ത​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​ഓ​പ്പ​ൺ​ ​വി.​സി​ ​മു​ബാ​റ​ക് ​പാ​ഷ​ ​രാ​ജി​വ​ച്ചൊ​ഴി​ഞ്ഞു.

വി.​സി​മാ​ർ​ക്കൊ​പ്പം​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ന്ന​ ​കോ​ ​ടെ​ർ​മി​ന​സ് ​വ്യ​വ​സ്ഥ​യി​ലാ​ണ് ​പി.​വി.​സി​മാ​രു​ടെ​ ​നി​യ​മ​നം.​ 2018​ലെ​ ​യു.​ജി.​സി​ ​ച​ട്ട​പ്ര​കാ​രം​ ​വി.​സി​യു​ടെ​ ​കാ​ലാ​വ​ധി​ക്കൊ​പ്പം​ ​പി.​വി.​സി​യു​ടെ​ ​കാ​ലാ​വ​ധി​യും​ ​അ​വ​സാ​നി​ക്കും.​ ​വി.​സി​യു​ടെ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​രം​ ​സി​ൻ​ഡി​ക്കേ​റ്റാ​ണ് ​പി.​വി.​സി​യെ​ ​നി​യ​മി​ക്കു​ന്ന​ത്.​ ​ഇ​രു​വ​രെ​യും​ ​ഉ​ട​ന​ടി​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​താ​ൽ​ക്കാ​ലി​ക​ ​വി.​സി​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.

ഡോ.​ ​ശ​ശീ​ന്ദ്ര​നാ​ഥി​ന്റെ​ ​ഹ​ർ​ജി​ ​ചൊ​വ്വാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി​:​ ​സ​സ്‌​പെ​ൻ​ഷ​നെ​ ​ചോ​ദ്യം​ചെ​യ്ത് ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​മു​ൻ​ ​വി.​സി​ ​ഡോ.​എം.​ആ​ർ.​ ​ശ​ശീ​ന്ദ്ര​നാ​ഥ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ചൊ​വ്വാ​ഴ്ച​ത്തേ​ക്കു​ ​മാ​റ്റി.​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ചാ​ൻ​സ​ല​ർ​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്ന് ​വാ​ദി​ക്കു​ന്ന​ ​ഹ​ർ​ജി​ ​ജ​സ്റ്റി​സ് ​എ.​എ.​ ​സി​യാ​ദ് ​റ​ഹ്മാ​നാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​സി​ദ്ധാ​ർ​ത്ഥി​നെ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​ഡോ.​ ​ശ​ശീ​ന്ദ്ര​നാ​ഥി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.