ഡ്യൂട്ടി ഒഴിവാക്കൽ

Friday 05 April 2024 11:11 PM IST
v

പത്തനംതിട്ട : തെതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരോഗ്യപരവും മറ്റുമുള്ള കാരണങ്ങളാൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി നാലിന് അവസാനിച്ചു. ലഭ്യമായ അപേക്ഷകളുടെ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അർഹരായവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി ലിസ്റ്റ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അതത് ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെ ലഭ്യമായ എല്ലാ അപേക്ഷകളിലേയും പരിശോധനകൾ പൂർത്തിയാക്കി ഡ്യൂട്ടി ഒഴിവാക്കുന്നതിന് അർഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement