പുസ്തക പ്രകാശനവും പുരസ്‌കാര ദാനവും

Saturday 06 April 2024 12:23 AM IST

കൊല്ലം: പത്തനംതിട്ട ശ്രീ ശാന്താനന്തമഠം ഋഷിജ്ഞാന സാധനാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകപ്രകാശനവും പുരസ്‌കാരദാനവും ഇന്ന് രാവിലെ 10ന് പത്തനംതിട്ട കല്ലറക്കടവിൽ ധ്യാനമലയിൽ നടക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ഉദ്ഘാടനം ചെയ്യും. സ്വാമിനി മാതാ ജ്ഞാനാഭിനിഷ്ഠയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ശാന്താനന്ദഗിരി ഭദ്രദീപം തെളിക്കും.

സ്വാമി ശാന്താനന്ദഗിരി രചിച്ച ഏഴ് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന ആത്മജ്ഞാന വിചാരശതകം ഗ്രന്ഥത്തിന്റെ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടറും ദേവസ്വം ബോർഡ് കമ്മിഷണറുമായിരുന്ന പി.വേണുഗോപാൽ കേരള സെറാമിക്സ് മാനേജർ മനോജ്‌ ജാതവേദർക്ക് നൽകി പ്രകാശനം ചെയ്യും.

ക്വയിലോൺ ബീച്ച് ഹോട്ടൽ എം.ഡി ശ്രീകുമാർ കൃഷ്ണൻ, യുവധർമ്മ പ്രബോധിനി സെക്രട്ടറി പി.രാജ്‌കുമാർ, ഡോ. വഹീദ റഹ്മാൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
സത്സംഗ സമിതി സെക്രട്ടറി മാവേലിക്കര രാമൻ തമ്പി, മാതൃ സമിതി പ്രസിഡന്റ് എം.ശ്രീകല, ശ്രീശങ്കര വിദ്യാനികേതൻ പ്രിൻസിപ്പൽ സജീവ്കുമാർ, ആദിശങ്കര ഇന്റനാഷണൽ ഫൗണ്ടേഷനിലെ ഉഷ അന്തർജ്ജനം എന്നിവർ സംസാരിക്കും. ശ്രീ ശാന്താനന്ദ മഠം സത്സംഗ സമിതി പ്രസിഡന്റ് പ്രൊഫ. പി.നാരായണ സ്വാമി സ്വാഗതവും കൺവീനർ എസ്.സുബ്ബയ്യ നന്ദിയും പറയും.

Advertisement
Advertisement