വിസ തട്ടിപ്പ് കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ

Saturday 06 April 2024 12:34 AM IST

കൊല്ലം: വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി പിടിയിലായി. ശക്തികുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത തൃശൂരിലുള്ള സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ എൻ.പി.നിഷാന്താണ് (31) അറസ്റ്റിലായത്.

ശക്തികുളങ്ങര സ്വദേശിനിയായ യുവതിക്ക് യു.കെയിലേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജനുവരി മുതൽ പല തവണകളായി പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം നൽകിയശേഷവും വിസ ലഭിക്കാതായതോടെ യുവതി ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചു. തുടർന്ന് ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ തൃശൂരെത്തി റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement
Advertisement