മുംബയ്ക്ക് ആശ്വാസം: സൂര്യ ബാറ്റെടുത്തു

Saturday 06 April 2024 10:00 AM IST


മുംബയ്: പുതിയ ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ ഈ സീസണിൽ കളിച്ച മൂന്ന് മത്‌സരങ്ങളും തോറ്റ മുംബയ് ഇന്ത്യൻസിന് വലിയ ആശ്വാസമായി സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവ് തിരിച്ചെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂര്യ ഏറെ നാളായി കളത്തിന്പുറത്തായിരുന്നു. വ്യാഴാവ്ച മുംബയ് ഇന്ത്യൻസ് ടീമിനൊപ്പം ചേർന്ന സൂര്യ ഇന്നലെ വാങ്കഡെയിൽ രണ്ട് മണിക്കൂറോളം നെറ്റ്‌സിൽ ബാറ്റിംഗ് പ്രാക്ടീസ് നടത്തി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സൂര്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. നാളെ വാങ്കഡേയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ സൂര്യ മുംബയ്ക്കായി കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടകൾ.

Advertisement
Advertisement