യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്,​ സ്റ്റോപ്പിൽ ബസ് നിറുത്തിയില്ലെങ്കിൽ ഡ്രൈവർക്ക് പിഴ,​ നിയമലംഘനങ്ങൾ മൊബൈലിൽ അയയ്ക്കാം,​ പുതിയ മുഖവുമായി കെ എസ് ആർ ടി സി

Saturday 06 April 2024 9:22 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​യാ​ത്ര​ക്കാ​രെ​ ​ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് 1000​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തും.​ ​ബ​സു​ക​ൾ​ ​സ്റ്റോ​പ്പി​ൽ​ ​നി​ർ​ത്താ​ത്ത​തി​നെ​തി​രെ​യാ​ണ് ​ന​ട​പ​ടി.​ ​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​ശി​ക്ഷ​ ​ഇ​ര​ട്ടി​യാ​കും.​ ​പി​ന്നീ​ട് ​സ്ഥ​ല​മാ​റ്റ​വും​ ​സ​സ്‌​പെ​ൻ​ഷ​നും​ ​നേ​രി​ട​ണം.​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​യൂ​ണി​റ്റ് ​മേ​ധാ​വി​ക​ൾ​ക്ക് ​അ​ധി​കാ​രം​ ​ന​ൽ​കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ജി​ല്ലാ​ത​ല​ ​ഓ​ഫീ​സു​ക​ൾ​ ​നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പു​തി​യ​ ​ക്ര​മീ​ക​ര​ണം.


നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​മൊ​ബൈ​ലി​ൽ​ ​ചി​ത്രീ​ക​രി​ച്ച് ​പ​രാ​തി​ക്കൊ​പ്പം​ ​സ​മ​ർ​പി​ക്കാം.​നേ​രി​ട്ടും,​ ​ഇ​ ​മെ​യി​ലി​ലും​ ​വാ​ട്സാ​പ്പി​ലും​ ​ക​ൺ​ട്രോ​ൾ​ ​ന​മ്പ​രു​ക​ളി​ലും​ ​പ​രാ​തി​പ്പെ​ടാം.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ഫോ​ണി​ലൂ​ടെ​ ​പ​രാ​തി​ക്കാ​ര​ന്റെ​ ​മൊ​ഴി​ ​എ​ടു​ക്കാം.​പ​രാ​തി​ക്കാ​രെ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ബു​ദ്ധി​മു​ട്ടി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.


യാ​ത്ര​ക്കാ​രോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യാ​ൽ​ 500​ ​രൂ​പ​യാ​ണ് ​ശി​ക്ഷ,​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​പി​ഴ​ ​ഇ​ര​ട്ടി​യാ​കും.​ഡ്യൂ​ട്ടി​ക്കി​ട​യി​ൽ​ ​ക​ണ്ട​ക്ട​ർ​ ​ഉ​റ​ങ്ങി​യാ​ൽ​ 1000​ ​രൂ​പ​യാ​ണ് ​പി​ഴ.​സ്റ്റോ​പ്പു​ക​ൾ​ ​ഒ​ഴി​വാ​ക്കി​ ​മ​റ്റു​ ​റോ​ഡു​ക​ളി​ലൂ​ടെ​ ​യാ​ത്ര,​സ​ർ​വീ​സ് ​റോ​ഡു​ക​ൾ​ ​ഒ​ഴി​വാ​ക്കി​ ​യാ​ത്ര​ ​ചെ​യ്യു​ക​ ​തു​ട​ങ്ങി​യ​ ​കു​റ്റ​ങ്ങ​ൾ​ക്കും​ 1000​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തും.​ ​സ്റ്റോ​പ്പി​ൽ​ ​ഇ​റ​ക്കാ​തി​രി​ക്കു​ക,​അ​ല​ക്ഷ്യ​മാ​യി​ ​ബ​സ് ​ഓ​ടി​ക്കു​ക,​ ​റി​സ​ർ​വേ​ഷ​ൻ​ ​ചെ​യ്ത​ ​യാ​ത്ര​ക്കാ​ർ​ക്ക് ​വി​വ​രം​ ​ന​ൽ​കാ​തി​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും​ ​പ​രാ​തി​പ്പെ​ടാം.


ടി​ക്ക​റ്റ് ​ഇ​ല്ലാ​തെ​യു​ള്ള​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പ​രി​ശോ​ധ​ന​ ​ക​ടു​പ്പി​ക്കും.​ ​ടി​ക്ക​റ്റ് ​ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണ​ത്തി​ന് ​അ​നു​പാ​തി​ക​മാ​യി​ ​ക​ണ്ട​ക്ട​ർ​ക്ക് ​ശി​ക്ഷ.​ 30​ ​യാ​ത്ര​ക്കാ​ർ​ ​ബ​സി​ലു​ള്ള​പ്പോ​ഴാ​ണ് ​ഒ​രാ​ൾ​ക്ക് ​ടി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ ​വി​ട്ടു​പോ​യ​തെ​ങ്കി​ൽ​ 5000​ ​രൂ​പ​യാ​ണ് ​പി​ഴ.​ 47​ ​യാ​ത്ര​ക്കാ​രു​ള്ള​പ്പോ​ഴാ​ണെ​ങ്കി​ൽ​ 3000​ ​രൂ​പ​യും​ 65​ ​പേ​രാ​ണെ​ങ്കി​ൽ​ 2000​ ​രൂ​പ​യും​ ​ക​ണ്ട​ക്ട​റി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കും.​ ​തി​ര​ക്ക് ​കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ​ടി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ ​വി​ട്ടു​പോ​യ​തി​ന് ​ശി​ക്ഷ​യി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ 65​ൽ​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​രു​ള്ള​ ​ബ​സി​ലാ​ണ് ​വീ​ഴ്ച​ ​സം​ഭ​വി​ച്ച​തെ​ങ്ക​തി​ൽ​ 1000​ ​രൂ​പ​യാ​ണ് ​പി​ഴ.​ ​അ​ര​ടി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ ​വി​ട്ടു​പോ​യാ​ലും​ 1000​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തും.​ 20​ൽ​ ​താ​ഴെ​ ​യാ​ത്ര​ക്കാ​രു​ള്ള​പ്പോ​ഴാ​ണ് ​ടി​ക്ക​റ്റ് ​ന​ൽ​കു​ന്ന​തി​ൽ​ ​പി​ഴ​വ് ​സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ൽ​ ​വ​കു​പ്പു​ത​ല​ ​ശി​ക്ഷാ​ ​ന​ട​പ​ടി​യു​ണ്ടാ​കും.