സംസ്ഥാനത്ത് 40 ഡിഗ്രിവരെ ചൂട് ഉയരും
Sunday 07 April 2024 12:00 AM IST
തിരുവനന്തപുരം: നാലു ദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാനാണ് സാദ്ധ്യത. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. ബുധനാഴ്ച വരെ വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.