ലിറ്റിൽ വേൾഡ് ചിത്രരചനാ മത്സരം

Sunday 07 April 2024 5:52 PM IST

കൊച്ചി: വാട്ടർമെട്രോയും പു.ക.സ ഇൻഫോപാർക്ക് യൂണിറ്റും സംയുക്തമായി നടത്തിയ ലിറ്റിൽ വേൾഡ് ചിത്രരചനാ മത്സരവിജയികൾക്കുള്ള സമ്മാനദാനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. വാട്ടർമെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി.ജോൺ, പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

4 മുതൽ 7വയസ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 8മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് ചിത്രരചന ആൻഡ് കളറിംഗ് മത്സരങ്ങളുമാണ് നടത്തിയത്. കൊച്ചി വാട്ടർ മെട്രോയെ ആസ്പദമാക്കിയാണ് മത്സരാർത്ഥികൾ ചിത്രങ്ങൾ തയ്യാറാക്കിയത്. കൊച്ചി വാട്ടർ മെട്രോയുടെ പ്രതിവാര, പ്രതിമാസ പാസുകളും സ്‌കൂൾ ബാഗുകളുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

Advertisement
Advertisement