പാനൂർ ബോംബ് സ്ഫോടനം ; ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

Sunday 07 April 2024 8:26 PM IST

കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു,​ മിഥുൻലാൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ അമൽബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻൻലാൽ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബംഗളുരുവിൽ ആയിരുന്നു. ഇയാളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. കേസിൽ രണ്ടുപേർ ഒളിവിലാണ്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

ഇന്നലെ ചെ​ണ്ട​യാ​ട് ​സ്വ​ദേ​ശി​ ​കെ.​കെ.​അ​രു​ൺ,​ ​കു​ന്നോ​ത്തു​പ​റ​മ്പ് ​സ്വ​ദേ​ശി​ ​കെ.​അ​തു​ൽ,​ ​ചെ​റു​പ​റ​മ്പ് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഷി​ബി​ൻ​ ​ലാ​ൽ,​ ​സാ​യൂ​ജ് ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​സാ​യൂ​ജി​നെ​ ​പാ​ല​ക്കാ​ടു​ ​വ​ച്ചാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നാ​ലു​പേ​രും​ ​ബോം​ബ് ​നി​ർ​മ്മാ​ണ​ ​സ​മ​യ​ത്ത് ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ 10​ ​പേ​രെ​യും​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​സ്ഫോ​ട​നം​ ​ന​ട​ന്ന​യു​ട​ൻ​ ​ര​ക്ഷ​പ്പെ​ട്ട​ ​ഷി​ജാ​ൽ,​ ​അ​ക്ഷ​യ് ​എ​ന്നി​വ​ർ​ ​ഒ​ളി​വി​ലാ​ണ്.​ ​ഷി​ജാ​ലും​ ​പ​രി​ക്കേ​റ്റ​ ​വി​നീ​ഷു​മാ​ണ് ​ബോം​ബ് ​നി​ർ​മ്മാ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്ന​ത്.

കൂ​ത്തു​പ​റ​മ്പ് ​എ.​സി.​പി​ ​കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​അ​രു​ണി​നെ​യാ​ണ് ​ആ​ദ്യം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​അ​രു​ണി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​മ​റ്റു​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ലാ​യ​ത്.​ ​സം​ഭ​വ​ശേ​ഷം​ ​വ​ട​ക​ര​യി​ൽ​ ​നി​ന്ന് ​ട്രെ​യി​നി​ൽ​ ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​സാ​യൂ​ജി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പാ​നൂ​ർ​ ​പൊ​ലീ​സ് ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​സാ​യൂ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​പാ​നൂ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​പാ​നൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി.

സ്‌​ഫോ​ട​ന​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​കു​ന്നോ​ത്തു​പ​റ​മ്പി​ൽ​ ​ചി​ര​ക്ക​ര​ണ്ടി​മ്മ​ൽ​ ​വി​നോ​ദ​ൻ​ ​(38​),​ ​പാ​റാ​ട് ​പു​ത്തൂ​രി​ൽ​ ​ക​ല്ലാ​യി​ന്റ​വി​ടെ​ ​അ​ശ്വ​ന്ത് ​(​എ​ൽ​ദോ,​ 25​)​ ​എ​ന്നി​വ​രെ​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തു. ത​ല​ശ്ശേ​രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ആ​ശു​പ​ത്രി​യി​ലും​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​ഇ​വ​ർ​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ര​ണ്ടു​ ​പേ​രും​ ​സ്‌​ഫോ​ട​നം​ ​ന​ട​ക്കു​മ്പോ​ൾ​ ​വീ​ടി​ന്റെ​ ​മു​റ്റ​ത്താ​യി​രു​ന്നു.​ ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​ചി​ല്ല് ​തെ​റി​ച്ചാ​ണ് ​ഇ​വ​ർ​ക്ക് ​പ​രി​ക്കേ​റ്റ​ത്.

ഇ​രു​കൈ​ക​ളും​ ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​ചി​ത​റി​ത്തെ​റി​ച്ച​ ​വി​നീ​ഷ് ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​ ​സി.​പി.​എം​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​അം​ഗ​ത്തി​ന്റെ​ ​മ​ക​നാ​ണ് ​വി​നീ​ഷ്.​ ​വി​നീ​ഷി​ന്റെ​ ​വീ​ടി​നു​ ​സ​മീ​പം​ ​ലോ​ട്ട​റി​ത്തൊ​ഴി​ലാ​ളി​ ​തൊ​ണ്ടു​പാ​ല​ൻ​ ​മ​നോ​ഹ​ര​ൻ​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​പ​ണി​യു​ന്ന​ ​വീ​ടി​ന്റെ​ ​ടെ​റ​സി​ലാ​ണു​ ​സ്‌​ഫോ​ട​നം​ ​ന​ട​ന്ന​ത്.​ ​വീ​ട് ​ദു​രു​പ​യോ​ഗം​ ​ചെ​യ്ത​തി​നു​ ​മ​നോ​ഹ​ര​ന്റെ​ ​ഭാ​ര്യ​ ​രാ​ധ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​