നീറ്റ്: ഇനിവേണ്ടത് ശുഭാപ്തി വിശ്വാസം

Monday 08 April 2024 12:00 AM IST

മേയ് അഞ്ചിലെ നീറ്റ് പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. എല്ലാവരുടെയും തയ്യാറെടുപ്പുകൾ ഏറക്കുറെ അവസാന ഘട്ടത്തിലാണ്. എല്ലാം നോക്കിക്കഴിഞ്ഞിട്ടും മനസിനൊരു ചാഞ്ചാട്ടം തോന്നുന്നുണ്ടെങ്കിൽ ഒന്നോർക്കുക, നിങ്ങൾ പഠിക്കാത്തതുകൊണ്ടല്ല, മറിച്ച് എവിടെയോ ഒരു ആത്മവിശ്വാസക്കുറവാണത്. ഇത് മാറ്റിയില്ലെങ്കിൽ ഇത്രനാളും നിങ്ങൾ കഷ്ടപ്പെട്ടത് വെറുതെയാകും. അതുകൊണ്ട് ഇനിയുള്ള ഓരോ കാൽക്കുലേഷനും റീവൈൻഡ് ചെയ്യുമ്പോൾ അത് പൂർണമായ ഉറപ്പോടെയായിരിക്കണം. അതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
* ഇതുവരെയെഴുതിയ ക്വസ്റ്റ്യൻ പേപ്പറുകൾ അനലൈസ് ചെയ്യുക. അതിൽ വന്ന തെറ്റുകൾ കണ്ടെത്തി തിരുത്തിയെന്ന് ഉറപ്പു വരുത്തുക.
* ഒ.എം.ആർ ഷീറ്റിൽ വരുത്തുന്ന തെറ്റുകൾ മാറ്റിയെന്ന് 100% ഉറപ്പിക്കുക.
* ചില ഭാഗങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ അദ്ധ്യാപകനെ സമീപിച്ച് ഇപ്പോൾ തന്നെ വ്യക്തത വരുത്തുക.
* നന്നായി ഉറങ്ങാതെ പരീക്ഷയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത്തരം അനാവശ്യ ചിന്തകൾ ഒഴിവാക്കുക. അത് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ.
* ഇനിയുള്ള ദിവസങ്ങളിൽ പഠിക്കുന്ന കാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ അനലൈസ് ചെയ്യുക.
ഇതിനെല്ലാം അപ്പുറം, കഠിനവേനലാണ്. കൃത്യമായ ഭക്ഷണവും ഉറക്കവും ഓരോരുത്തർക്കും നിർബന്ധമാണ്. അല്ലെങ്കിൽ പലതരം അസുഖങ്ങൾ വന്നുചേരാം. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ പൂർണ ആരോഗ്യത്തോടെ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാം. വിജയം സുനിശ്ചിതമായിരിക്കും.

ഇൻപുട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ, പാല.

Advertisement
Advertisement