എൻ.ഡി.എ ഓഫീസ് ഉദ്ഘാടനം 

Monday 08 April 2024 12:22 AM IST

പത്തനംതിട്ട : എൻ.ഡി.എ മണ്ഡലം കമ്മിറ്റി ഓഫീസ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് കെ.എസ്, പ്രകാശ് പി.എസ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ് മുരളി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ശ്രീജു സദൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.ശ്രീകുമാർ, സെക്രട്ടറി സുരേഷ് കോയിക്കൽ ട്രഷറർ സുരേഷ് ഓലിത്തുണ്ടിൽ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമാരവി, ബിന്ദു സാജൻ, പി.ബി.സുരേഷ്, ആർ.ഉണ്ണികൃഷ്ണൻ, രാഹുൽ മെഴുവേലി, രാജു വി.ആർ, അശ്വിൻ മോഹൻ, പ്രകാശ് കൂടല്ലി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement