വ്യക്തത വരുത്തി സുപ്രീംകോടതി; പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാൻ ബി.എഡുകാർക്ക് അർഹതയില്ല

Tuesday 09 April 2024 12:00 AM IST

ന്യൂഡൽഹി : ബി.എഡുകാർക്ക് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാൻ അർഹതയില്ലെന്ന വിധിക്ക്, അതു പ്രഖ്യാപിച്ച 2023 ആഗസ്റ്റ് 11 മുതൽ മുൻകാല പ്രാബല്യമെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. വിധി രാജ്യത്താകമാനം ബാധകമാണെന്നും നിരീക്ഷിച്ചു.

എന്നാൽ, നോട്ടിഫിക്കേഷനിലും പരസ്യത്തിലും ബി.എഡ് യോഗ്യതയായി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇതിനോടകം നിയമനം നേടിയ പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ സർവീസിനെ വിധി ബാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിധിയിൽ വ്യക്തതയാവശ്യപ്പെട്ട് മദ്ധ്യപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി, പുനഃപരിശോധനാഹർജിയായി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ബി.എഡാണ് നിയമന യോഗ്യതയെന്ന് നിയമനാധികാരികൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറി സ്കൂൾ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചതെന്ന ബി.എഡുകാരുടെ വാദം കണക്കിലെടുത്ത് നിയമനം നിലനിറുത്താമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

ബി.എഡ് ഉദ്യോഗാർത്ഥികൾക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ) 2018ൽ വിജ്ഞാപനമിറക്കിയിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടുളള രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ശരിവച്ചിരുന്നത്. പ്രൈമറി തലത്തിലെ ഒന്നുമുതൽ അഞ്ച് വരെയുളള ക്ലാസുകളിൽ പഠിപ്പിക്കാൻ ബി.എഡ് ഒരു യോഗ്യതയേ അല്ലെന്നായിരുന്നു 2023 ആഗസ്റ്റ് 11ലെ വിധി. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി തളളുകയും ചെയ്തു.

എൻ.സി.ടി.ഇ വ്യവസ്ഥ പ്രകാരം തന്നെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷനാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാനുളള അവശ്യയോഗ്യതയെന്നും സുപ്രീംകോടതി നിലപാടെടുത്തു. ബി.എഡുകാർക്കും പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാമെന്ന എൻ.സി.ടി.ഇയുടെ നിലപാട് ഏകപക്ഷീയവും, യുക്തിരഹിതവുമാണ്. യോഗ്യരായ അദ്ധ്യാപകർ തന്നെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷൻ യോഗ്യതയുളളവർ പ്രൈമറിതല കുട്ടികളെ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നേടിയവരാണ്. ബി.എഡുകാർ സെക്കൻഡറി, ഹയർ സെക്കൻഡറിതല കുട്ടികളെ പഠിപ്പിക്കാനാണ് പരിശീലനം നേടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അ​ദ്ധ്യാ​പ​ക​രു​ടെ​ ​റ​വ​ന്യൂ​ ​ജി​ല്ലാ​തല
പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​സ​ർ​ക്കാ​ർ​ ​ഹൈ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ,​ ​പ്രൈ​മ​റി​ ​വി​ഭാ​ഗം​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ ​/​പ്രൈ​മ​റി​ ​അ​ദ്ധ്യാ​പ​ക​ർ​ ​എ​ന്നി​വ​രു​ടെ​ 2024​-​ 25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​റ​വ​ന്യൂ​ ​ജി​ല്ലാ​ത​ല​ ​പൊ​തു​ ​സ്ഥ​ലം​മാ​റ്റ​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​ ​മാ​ത്ര​മേ​ ​അ​പേ​ക്ഷി​ക്കാ​നാ​വൂ.​ ​അ​പേ​ക്ഷ​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​h​t​t​p​s​:​/​/​t​a​n​d​p.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.
2024​ ​ജൂ​ൺ​ 30​ ​വ​രെ​ ​ഓ​രോ​ ​ജി​ല്ല​യി​ലെ​യും​ ​ഒ​ഴി​വു​ക​ളു​ടെ​ ​വ്യ​ക്ത​മാ​യ​ ​ക​ണ​ക്ക് ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ൽ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 10​ ​വ​രെ​യാ​ണ്.​ ​ഏ​പ്രി​ൽ​ 11​ ​മു​ത​ൽ​ 16​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.​ ​ഏ​പ്രി​ൽ​ 17​ ​മു​ത​ൽ​ 21​ ​വ​രെ​യാ​ണ് ​സ്‌​കൂ​ൾ​ത​ല​ത്തി​ലും​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ജി​ല്ലാ​ത​ല​ത്തി​ലും​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യം.
ഏ​പ്രി​ൽ​ 22​ ​മു​ത​ൽ​ 27​ ​വ​രെ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സി​ൽ​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്ക​ലും​ ​സീ​നി​യോ​റി​റ്റി​ ​ത​യ്യാ​റാ​ക്ക​ലും​ ​ന​ട​ത്തും.​ ​മേ​യ് ​നാ​ലി​ന് ​ജി​ല്ല​യി​ൽ​ ​ഓ​രോ​ ​ത​സ്തി​ക​യി​ലേ​ക്കും​ ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മേ​യ് ​നാ​ലി​ന് ​താ​ത്കാ​ലി​ക​ ​സ്ഥ​ലം​മാ​റ്റ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്കും.​ ​മേ​യ് ​അ​ഞ്ച് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ആ​ക്ഷേ​പം​ ​സ​മ​ർ​പ്പി​ക്കാം.​ ​മേ​യ് 13​ന് ​അ​ന്തി​മ​ ​സ്ഥ​ലം​മാ​റ്റ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്കും.​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​ര​ണ്ടാ​ഴ്ച​ ​മു​മ്പാ​ണ് ​അ​ന്തി​മ​സ്ഥ​ലം​മാ​റ്റ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

Advertisement
Advertisement