ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ രണ്ടാമത് നാടകം 'യാത്ര'

Tuesday 09 April 2024 12:32 AM IST

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നാടക സമിതിയായ ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ രണ്ടാമത് നാടകമായ 'യാത്ര" ഉടൻ വേദികളിലെത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഒരുപിടി മനുഷ്യരുടെ ജീവിതയാത്രയാണ് നാടകം. അശോക് ശശിയാണ് രചനയും സംവിധാനവും. കല്ലറ ഗോപൻ (സംഗീതം), അനിൽ.എം.അർജുനൻ (പശ്ചാത്തല സംഗീതം), ഗീത കെ.എസ് രംഗപ്രഭാത് (നൃത്തസംവിധാനം), അനിൽ എസ്, ആലന്തറ (ദീപസംവിധാനം), സാബു കമൽ (പരസ്യകല), വിഭു പിരപ്പൻകോട് (ഗാനങ്ങൾ), ആർട്ടിസ്റ്റ് സുജാതൻ (രംഗശില്പം) തുടങ്ങിയ ശ്രദ്ധേയ പ്രതിഭകൾ അണിയറയിൽ പ്രവർത്തിക്കുന്നു.
ജൂൺ ആദ്യവാരം മുതൽ 'യാത്ര' നാടകം അവതരിപ്പിച്ചുതുടങ്ങുമെന്ന് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ, ചെയർപേഴ്‌സൺ ഡോ. ഷാഹിദ കമാൽ, തീയേറ്റർ ഇന്ത്യ സെക്രട്ടറി ആയുഷ്.ജെ. പ്രതാപ്, എസ്.സുവർണകുമാർ, നാടകരചനയും സംവിധാനവും നിർവഹിക്കുന്ന അശോക് ശശി, മാനേജർ ശ്യാം കലാനിലയം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement