വിഷു, റംസാൻ കൈത്തറിമേള

Wednesday 10 April 2024 12:16 AM IST
mela

കോഴിക്കോട്: വിഷുവും റംസാനും കളറാക്കാൻ കേരള സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പച്ച ഖാദിമേളയ്ക്ക് വൻ സ്വീകാര്യത. വർണവിസ്മയത്താൽ വ്യത്യസ്ത ഡിസൈനുകളിൽ നെയ്‌തെടുത്ത മുണ്ട്, സാരി,കളർ ദോത്തി, കൈലി, കിടക്ക വിരി, ടവൽ, ഫർണിഷിംഗ് ​ , ഫ്‌ളോർമാറ്റ് എന്നിവയുടെ വിപുലമായ സ്റ്റാളുകളും മിൽമ, കേരള ദിനേശ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ കൈത്തറി സംരംഭകരാണ് സ്റ്റാളുകളിൽ പങ്കെടുക്കുന്നത്. റിബേറ്റ് കാലയളവിൽ വസ്ത്രങ്ങൾക്ക് 20% കിഴിവും,വിവിധ നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 8 വരെ നീളുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. മേള 13 വരെ തുടരും.

Advertisement
Advertisement