കേര കർഷകർക്കുള്ള പണം കൈവിട്ട് കേരളം; എട്ട് കോടി കേന്ദ്രത്തിന്​ തി​രി​ച്ചുകൊടുത്തു

Wednesday 10 April 2024 4:16 AM IST

കൊ​ച്ചി​:​ ​ഏ​റെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​നേ​രി​ടു​ന്ന​ ​കേ​ര​ ​ക​ർ​ഷ​ക​ർ​ക്കാ​യി​ ​കേ​ന്ദ്ര​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡ് ​സ്വ​മേ​ധ​യ​ ​അ​നു​വ​ദി​ക്കു​ന്ന​ ​തു​ക​ ​പോ​ലും​ ​കേ​ര​ളം​ ​ശ​രി​യാ​യി​ ​വി​നി​യോ​ഗി​ക്കു​ന്നി​ല്ല.​ ​മ​റ്റു​ ​തെ​ക്കേ​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​കേ​ന്ദ്ര​ ​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ചോ​ദി​ച്ചു​വാ​ങ്ങി​ ​വി​നി​യോ​ഗി​ക്കു​മ്പോ​ഴാ​ണ് ​ഈ​ ​ അ​നാ​സ്ഥ​ ​തു​ട​രു​ന്ന​ത്.​ ​ഇ​തു​കാ​ര​ണം​ 8.02​ ​കോ​ടി​ ​രൂ​പ​ ​കേ​ര​ള​ത്തി​ന് ​തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു.

2023​-24​ലെ​ ​പ​ദ്ധ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​നാ​ളി​കേ​ര​ ​ബോ​ർ​ഡ് ​അ​മ്പ​തി​ലേ​റെ​ ​ക​ത്തു​ക​ളാ​ണ് ​അ​യ​ച്ച​ത്.​ ​കൃ​ഷി​​​ ​വ​കു​പ്പി​ലെ​ ​മേ​ലാ​ള​ൻ​മാ​ർ​ ​ക​ണ്ട​മ​ട്ട് ​കാ​ണി​ച്ചി​ല്ല.​ 2024​-25​ ​വ​ർ​ഷ​ത്തെ​ ​അ​റി​യി​പ്പ് ​കി​ട്ടി​യി​ട്ടും​ ​ഇ​തു​വ​രെ​ ​ഗൗ​നി​ച്ചി​ട്ടി​ല്ല.​മാ​ർ​ച്ചി​ൽ​ ​പ​ദ്ധ​തി​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​രി​ക്ക​ൽ​ ​മാ​ത്ര​മാ​ണ് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​ ​തു​ക​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​മ​റ്റു​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​അ​റി​യി​പ്പു​ക​ൾ​ക്ക് ​ശ​രി​യെ​ന്ന​ ​മ​റു​പ​ടി​ ​മാ​ത്ര​മേ​ ​കൊ​ടു​ത്തി​ട്ടു​ള്ളൂ.​ ​അ​തു​പ്ര​കാ​രം​ ​അ​വ​ർ​ ​ഇ​ഷ്ട​മു​ള്ള​ ​തു​ക​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​ ​പ​ണം​ ​വാ​ങ്ങി​യാ​ൽ​ ​അ​തു​ ​ന​ട​പ്പാ​ക്കി​യെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​അ​തി​നൊ​ന്നും​ ​മെ​ന​ക്കെ​ടാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റ​ല്ല.​ ​സം​സ്ഥാ​ന​ ​കാ​ർ​ഷി​കോ​ത്പാ​ദ​ന​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ഓ​ഫീ​സും​ ​കൃ​ഷി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സു​മാ​ണ് ​മേ​ൽ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.
2017​-18​ ​മു​ത​ൽ​ 2021​-22​ ​വ​രെ​ ​അ​നു​വ​ദി​ച്ച​ ​തു​ക​ ​ശ​രി​യാ​യി​ ​വി​നി​യോ​ഗി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് 8.02​ ​കോ​ടി​​​ ​തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​ന്ന​ത്.
തെ​ങ്ങു​ ​പു​ന​രു​ദ്ധാ​ര​ണ​ ​പ​ദ്ധ​തി​ക്കും​ ​പ്ര​ദ​ർ​ശ​ന​ത്തോ​ട്ടം​ ​ഒ​രു​ക്കാ​നു​മാ​യാ​ണ് ​ബോ​ർ​ഡ് ​പ്ര​ധാ​ന​മാ​യും​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത്.​തു​ക​ ​വി​​​നി​​​യോ​ഗി​​​ച്ച​ ​സ്ഥ​ല​ത്തെ​ ​പ​രി​​​ശോ​ധ​ന​യ്ക്ക് ​പോ​ലും​ ​നാ​ളി​​​കേ​ര​ ​വി​​​ക​സ​ന​ ​ബോ​ർ​ഡു​മാ​യി​ ​സ​ഹ​ക​രി​ക്കാ​ൻ​ ​കൃ​ഷി​​​ ​വ​കു​പ്പ് ​ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.
ഗ​ജ​ ​ചു​ഴ​ലി​​​ക്കാ​റ്റി​​​നെ​ ​തു​ട​ർ​ന്ന് ​ഫ​ണ്ട് ​വി​​​നി​യോ​ഗി​​​ക്കാ​ൻ​ ​സാ​ധി​​​ക്കാ​ത്ത​തി​​​നാ​ൽ​ 2019​-20​ൽ​ ​ത​മി​​​ഴ്നാ​ട് 11.83​ ​കോ​ടി​ ​തി​രി​ച്ച​ട​ച്ചി​രു​ന്നു.

മത്സരിച്ച് വാങ്ങാൻ

മറ്റു സംസ്ഥാനങ്ങൾ

കേരകൃഷി​യി​ൽ രണ്ടാം സ്ഥാനക്കാരായ കർണാടകത്തി​ന് കഴി​ഞ്ഞ സാമ്പത്തി​ക വർഷം അനുവദി​ച്ചത് 17 കോടി​യാണ്. അധികതുകയായി 240 കോടി ആവശ്യപ്പെട്ടപ്പോൾ 50 കോടി വീണ്ടും നൽകി​. 12 കോടി​ അധി​കമായി​ കൂടുതൽ ചോദി​ച്ച തമിഴ്നാടി​ന് ആറു കോടി​യും അഞ്ച് കോടി​ ആവശ്യപ്പെട്ട ആന്ധ്രയ്ക്ക് മുഴുവൻ തുകയും നൽകി​. ഇക്കാലയളവി​ൽ കേരളത്തി​ന് ചോദി​ക്കാതെ 2.88 കോടി​ കിട്ടി. ഇതി​ന്റെ വി​നി​യോഗ റി​പ്പോർട്ട് സമർപ്പി​ക്കുകയോ അധി​കതുക ആവശ്യപ്പെടുകയോ ചെയ്തി​ല്ല.

(2017-18 മുതൽ 2021-22 വരെ നാലു സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക കോടിയിൽ)

സംസ്ഥാനം..................കിട്ടിയത്...............വിനിയോഗിച്ചത്

കേരളം ............................. 39.14 ............................. 30.41

തമി​ഴ്നാട്.................... .... 76.22 ............................. 72.49

കർണാടക ....................... 74.07 .............................. 62.43

ആന്ധ്രാപ്രദേശ് .............. 70.47 .............................. 41.62

തെങ്ങിൽ കർണാടക

പിന്നാലെയുണ്ട്

(കേന്ദ്രകൃഷി​ മന്ത്രാലയത്തി​ന്റെ 2021-22 വർഷത്തെ കണക്ക്. കൃഷി ഹെക്ടറിലും, ഉദ്പാദനം കോടിയിലും )

സംസ്ഥാനം ........കൃഷി.........ഉത്പാദനം....... ഉത്പാദനക്ഷമത

കേരളം.............. 7,65,440................ 552 ................ 7,215
കർണാടകം...... 6,04,230 ............... 518 ................ 8,569

തമി​ഴ്നാട്......... 4,46,150 ............... 509 ............... 11,413
ആന്ധ്ര............... 1,06,000................ 169 ................ 15,964

Advertisement
Advertisement