ഇഫ്താർസംഗമം

Tuesday 09 April 2024 10:28 PM IST

കാളികാവ്: കാളികാവ് അഞ്ചച്ചവിടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈഡന്റ് ട്രാഡേഴ്സ് ആന്റ് എക്സ്‌പോർട്ടേഴ്സിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. കമ്പനി തൊഴിലാളികളും കുടുംബാംഗങ്ങളും നാട്ടുകാരുമായി അഞ്ഞൂറ് പേർ കമ്പനി ആസ്ഥാനത്ത് നടത്തിയ സംഗമത്തിൽ പങ്കെടുത്തു. നാടിന്റെ സൗഹാർദ്ദവും ഒരുമയും നില നിർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും കമ്പനിയുടെ കീഴിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കാറുണ്ട്. റംസാനിന്റെ തുടക്കത്തിൽ തൊഴിലാളി കുടുംബങ്ങൾക്കും നാട്ടിലെ പ്രത്യേകം തിരഞ്ഞെടുത്ത കുടുംബങ്ങൾക്കും റംസാൻ കാറ്റുകൾ നേരത്തെ വിതരണം നടത്തിയിരുന്നു. അരിത്തല സമീർ ബാബു, കെ.കെ.അയ്യൂബ്,എം. .സഹദ്,വി.നൗഫൽ,പി.ആദിൽ,രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement