ബിറാക്ക് പ്രൊപ്പോസൽ മേയ് 15 വരെ

Wednesday 10 April 2024 12:00 AM IST

ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ ഉല്പന്നങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാൻ അപേക്ഷകളും പ്രൊപ്പോസലുകളും ക്ഷണിച്ചു. അക്കാഡമിയ റിസർച്ച് സഹകരണം, ഇൻഡസ്ട്രിയൽ ഇനവേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷയും പ്രൊപ്പോസലുകളും മേയ് 15 വരെ ഓൺലൈനായി സ്വീകരിക്കും. https://www.birac.nic.in. പ്രൊപ്പോസലും അപേക്ഷയും സമർപ്പിക്കേണ്ട ഇ മെയിൽ-investment.birac@ gov.in.

ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര ഡിപ്ലോമ

ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്‌കോളർഷിപ്പോടുകൂടി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം ഇൻ മാനേജ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. CAT/ XAT/ MAT/CMAT സ്‌കോറുകൾ പരിഗണിക്കും. അപേക്ഷ ഏപ്രിൽ 15 വരെ സ്വീകരിക്കും. www.dmi.ac.in.

കേരള സർവകലാശാല ബിരുദാനന്തര പ്രോഗ്രാമുകൾ

കേരള സർവകലാശാല വിവിധ വകുപ്പുകളിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ, എം.എസ്‌സി, എം.ടെക്, എം.സി.ജെ, എം.കോം, എം.ബി.എ പ്രോഗ്രാമുകൾക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. മേയ് 18 മുതൽ 24 വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാം. www.keralauniversity.ac.in.

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബി. ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമുകളാണിത്. വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ്‌സ്‌റ്റൈൽ & പ്രോഡക്ട് ഡിസൈൻ, റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ് എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്. ബിരുദാനന്തര പ്രോഗ്രാമുകളുമുണ്ട്. രാജ്യത്ത് 12 ഓളം കാമ്പസുകളുണ്ട്. അപേക്ഷ ഏപ്രിൽ 20 വരെ ഓൺലൈനായി സമർപ്പിക്കാം. www.fddindia.com.

സോഷ്യൽ സയൻസ് റിസർച്ചിൽ ഗവേഷകർക്ക് അവസരങ്ങൾ

ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചിൽ ഗവേഷകർക്ക് ഏപ്രിൽ 22 മുതൽ പ്രോജക്ട് പ്രൊപ്പോസലുകൾ സമർപ്പിക്കാം. മേയ് 31 ആണ് അവസാന തീയതി. www.icssr.org.

Advertisement
Advertisement