വിഷു ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും

Wednesday 10 April 2024 12:00 AM IST

പത്തനംതിട്ട: വിഷു ഉത്സവത്തിനായി ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. ഇതിനുശേഷമേ ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കു. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ രാവിലെ 5ന് നടതുറക്കും. പതിവ് അഭിഷേകത്തിന് ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, ഉഷപൂജ, അഷ്ടാഭിഷേകം, ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. 14നാണ് വിഷുക്കണി ദർശനം. 13ന് രാത്രി നടയടയ്ക്കുന്നതിന് മുമ്പ് ശ്രീലകത്ത് കണിയൊരുക്കും. 14ന് പുലർച്ചെ 4ന് നടതുറക്കും.രാവിലെ 7 വരെയാണ് വിഷുക്കണി ദർശനം. ഈ സമയം സോപാനത്ത് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. 18ന് രാത്രി 10ന് നടയടയ്ക്കും

Advertisement
Advertisement