ബിൽകീസ് മിർ ഒളിമ്പിക്സ് ജൂറി അംഗം

Wednesday 10 April 2024 12:29 AM IST

ന്യൂഡൽഹി : ഈവർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ജൂറി അംഗമായി ജമ്മു കശ്മീർ സ്വദേശി ബിൽകീസ് മിർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ദേശീയ കയാക്കിംഗ് ലെ താരവും പരിശീലകയുമായ ബിൽകീസ്, ഒളിമ്പിക്സ് ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. പാരീസ് ഒളിമ്പിക്സ് ജൂറിയായി ഏഷ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ്. കശ്മീരിലെ ദാൽ തടാകത്തിൽ കനോയിംഗ് നടത്തി പ്രശസ്തയായ ബിൽകീസ് പിന്നീട് രാജ്യത്തിനുവേണ്ടി മത്സരിച്ചു. ദേശീയ വനിതാ കനോയിംഗ് ടീമിന്റെ പരിശീലകയുമായി. ഇക്കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും ജൂറി അംഗമായിരുന്നു. ജൂലായ് 26-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.

Advertisement
Advertisement